ട്രൈബ്യൂണലുകളിൽ നിയമനം നടത്താത്തതിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്താത്തതിൽ അതൃപ്തിയുമായി സുപ്രീംകോടതി. ജുഡീഷ്യറിയുടെ ജോലികൾ നിർവഹിക്കാൻ വിവിധ സംവിധാനങ്ങൾ ഉണ്ടാക്കുന്ന സർക്കാർ അവിടെ മതിയായ ആളെ വെക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ഹൈകോടതികളിലെ ഒഴിവുകളും ബെഞ്ച് പരാമർശിച്ചു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ അംഗം വി.കെ. െജയിനിെൻറ സേവന കാലം മൂന്നു മാസത്തേക്ക് കൂടി നീട്ടി ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഒഴിവിലേക്കുള്ള നിയമന കാര്യത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കണമെന്ന് ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. വിഷയം ആറ് ആഴ്ച കഴിഞ്ഞ് പരിഗണിക്കും. വിവിധ ഹൈകോടതികളിലെ ജഡ്ജിമാരുടെ ഒഴിവ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതികളിലെ രജിസ്ട്രാർ ജനറൽമാരോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
