Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​എസ്​.ഇ,...

സി.ബി.​എസ്​.ഇ, ​െഎ.സി.എസ്​.ഇ പരീക്ഷ റദ്ദാക്കിയത്​ ശരിവെച്ചു

text_fields
bookmark_border
സി.ബി.​എസ്​.ഇ, ​െഎ.സി.എസ്​.ഇ പരീക്ഷ റദ്ദാക്കിയത്​ ശരിവെച്ചു
cancel

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വം വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​നോ​നി​ല​യെ ബാ​ധി​ക്കു​മെ​ന്ന്​ ഒാ​ർ​മി​പ്പി​ച്ച സു​പ്രീം​കോ​ട​തി 12ാം ക്ലാ​സ്​ ബോ​ർ​ഡ്​ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ സി.​ബി.​​എ​സ്.​ഇ, ​െഎ.​സി.​എ​സ്.​ഇ ന​ട​പ​ടി ശ​രി​വെ​ച്ചു. 20 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ്​ എ.​എം ഖാ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച്​ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ത​ള്ളി​യ​ത്.

പ്ല​സ്​​വ​ൺ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന്​ കേ​ര​ള​വും പ്ല​സ്​​ടു പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന്​ ആ​ന്ധ്ര​യും വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ അ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി വി​ധി​പ​റ​യാ​ൻ മാ​റ്റി. ഒ​രാ​ൾ​ക്കെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചാ​ൽ അ​തി​ന്​ ആ​ന്ധ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്ന്​ ബെ​ഞ്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

മ​റ്റു ബോ​ർ​ഡു​ക​ൾ പ​രീ​ക്ഷ ന​ട​ത്തി എ​ന്ന​തു​കൊ​ണ്ട്​ സി.​ബി.​​എ​സ്.​ഇ​യും െഎ.​സി.​എ​സ്.​ഇ​യും ന​ട​ത്ത​ണ​മെ​ന്നി​ല്ല എ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​വ ര​ണ്ടും സ്വ​ത​ന്ത്ര​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ ആ ​തീ​രു​മാ​നം. പ്ല​സ്​ ടു ​പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച ആ​ന്ധ്ര സ​ർ​ക്കാ​റി​ന്​ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടു​ ദി​വ​സ​ത്തെ സ​മ​യം കൂ​ടി ന​ൽ​കി. കേ​ര​ളം അ​ട​ക്കം ആ​റ്​ സം​സ്​​ഥാ​ന​ങ്ങ​ൾ പ്ല​സ്​​ ടു ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നു. പ്ല​സ്​ ടു, ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ പോ​ലെ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലോ​ടെ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും​ കേ​ര​ളം ബോ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourt
News Summary - Supremcourt on CBSE exam
Next Story