വിദേശസഹായം: കേന്ദ്രത്തോട് നിർദേശിക്കാനാവില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനുവേണ്ടി വിദേശസഹായം സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാറിനോട് നിർദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വാക്കാൽ ഇങ്ങനെ നിരീക്ഷിച്ചത്. ഹരജി വിശദമായി പരിശോധിച്ചു. എന്നാൽ, സർക്കാറിെൻറ നയത്തിൽ എങ്ങനെയാണ് കോടതി ഇടപെടുക? -അദ്ദേഹം ചോദിച്ചു.
വിദേശസഹായം സ്വീകരിക്കാന്പാകത്തിൽ കേന്ദ്രത്തിന് നിർദേശം നല്‍കണമെന്ന ആവശ്യവുമായി അഡ്വ. സി.ആര്. ജയ്സുകിന്‍ നല്കിയ ഹരജിയാണ് വെള്ളിയാഴ്ച ശ്രദ്ധയില്‍പ്പെടുത്തിയത്. സമാനമായ ആവശ്യവുമായി ബിനോയ് വിശ്വം എം.പി നല്കിയ ഹരജിയും സുപ്രീംകോടതിക്കു മുമ്പാകെയുണ്ട്.
