Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: വിദ്വേഷ...

കോവിഡ്​: വിദ്വേഷ വാര്‍ത്ത നല്‍കിയവർക്കെതിരെ  എന്തു നടപടിയെടുത്തുവെന്ന്​ സുപ്രീംകോടതി 

text_fields
bookmark_border
കോവിഡ്​: വിദ്വേഷ വാര്‍ത്ത നല്‍കിയവർക്കെതിരെ  എന്തു നടപടിയെടുത്തുവെന്ന്​ സുപ്രീംകോടതി 
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡി​​െൻറ പേ​രി​ല്‍ സ​മൂ​ഹ​ത്തെ വ​ര്‍ഗീ​യ​വ​ത്​​ക​രി​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍ ന​ൽ​കി​യ പ​ത്ര, ഇ​ല​ക്ട്രോ​ണി​ക്, ഡി​ജി​റ്റ​ൽ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ക്കെ​തി​രെ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് ര​ണ്ടാ​ഴ്ച​ക്ക​കം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്  ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്​​ഡേ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹാ​മാ​രി​യു​ടെ പേ​രി​ല്‍ മു​സ്​​ലിം​ക​ള്‍ക്കെ​തി​രെ വി​ദ്വേ​ഷ വാ​ര്‍ത്ത​ക​ള്‍ ന​ൽ​കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഏ​പ്രി​ൽ 21ന്​ ​പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​യ് മൂ​ടി​ക്കെ​ട്ടാ​നാ​കി​ല്ലെ​ന്നാ​ണ്​ ചീ​ഫ് ജ​സ്​​റ്റി​സ് വ്യ​ക്​​ത​മാ​ക്കി​യ​ത്.  ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ്​​ ഇ​തേ ഹ​ര​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നും പ്ര​സ് കൗ​ണ്‍സി​ലി​നും നാ​ഷ​ന​ൽ ബ്രോ​ഡ്കാ​സ്​​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. 

ഹ​ര​ജി ന​ൽ​കി​യ ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ​യെ ഹി​ന്ദി​നോ​ട് പ്ര​സ് കൗ​ണ്‍സി​ലി​നെ സ​മീ​പി​ക്കാ​നാ​ണ്​  ചീ​ഫ്​ ജ​സ്​​റ്റി​സ്​ നേ​ര​ത്തേ പ​റ​ഞ്ഞ​ത്. മ​ര്‍ക​സ് നി​സാ​മു​ദ്ദീ​നു​മാ​യും ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്തു​മാ​യും ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും മു​സ്​​ലിം​ക​ളാ​ണ്​ കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത പ​ത്ര, ഇ​ല​ക്ട്രോ​ണി​ക്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ര്‍ശ​ദ് മ​ദ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ​യേ ഹി​ന്ദാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​സ്​​ലിം​ക​ളാ​ണ് കൊ​റോ​ണ പ​ര​ത്തു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ല​ഘു​ലേ​ഖ​ക​ള്‍ പോ​ലും പു​റ​ത്തി​റ​ക്കി​യ​തി​നാ​ല്‍ ശാ​രീ​രി​ക ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​രെ നേ​രി​ട്ടു​വെ​ന്ന് ഹ​ര​ജി​ യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. 

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​ക്കാ​ന്‍ ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് കേ​ന്ദ്ര സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജം​ഇ​യ്യ​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ദു​ഷ്യ​ന്ത് ദ​വെ ത​ബ്​​ലീ​ഗ് ജ​മാ​അ​ത്തി​നെ​തി​രാ​യ ചാ​ന​ല്‍ റി​പ്പോ​ര്‍ട്ടു​ക​ള്‍ രാ​ജ്യ​ത്തി​​െൻറ മ​ത​സൗ​ഹാ​ര്‍ദ​ത്തി​നും സാ​മൂ​ഹി​ക ച​ട്ട​ക്കൂ​ടി​നും കോ​ട്ടം വ​രു​ത്തി​യ​താ​യി ബോ​ധി​പ്പി​ച്ചു. നി​യ​മം ലം​ഘി​ച്ച് ഇ​ത്ത​രം വാ​ർ​ത്ത ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ത​ങ്ങ​ള്‍ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​  ചീ​ഫ് ജ​സ്​​റ്റി​സ് മ​റു​പ​ടി ന​ല്‍കി. തു​ട​ര്‍ന്നാ​ണ് കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ നെ​റ്റ്്​​വ​ര്‍ക്ക് നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് വ​ര്‍ഗീ​യ​വി​കാ​ര​മു​യ​ര്‍ത്തു​ന്ന വാ​ര്‍ത്ത​ക​ള്‍ ന​ല്‍കി​യ ടി.​വി ചാ​ന​ലു​ക​ള്‍ക്കെ​തി​രെ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ല്‍കാ​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​നും പ്ര​സ്​​കൗ​ൺ​സി​ലി​നും നാ​ഷ​ന​ൽ ബ്രോ​ഡ്​​കാ​സ്​​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും നോ​ട്ടീ​സ് അ​യ​ച്ച​ത്.

Show Full Article
TAGS:covid 19 fake news kerala news malayalam news 
Next Story