Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബറി കേസ്​: ഒക്​ടോബർ...

ബാബറി കേസ്​: ഒക്​ടോബർ 18നകം വാദം പൂർത്തിയാക്കണം -സുപ്രീംകോടതി

text_fields
bookmark_border
ബാബറി കേസ്​: ഒക്​ടോബർ 18നകം വാദം പൂർത്തിയാക്കണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: ബാബരി ഭൂമി കേസി​ലെ അന്തിമ വാദം ഒക്​ടോബർ 18നകം പൂർത്തിയാക്കണമെന്ന്​ അഞ്ചംഗ ബെഞ്ചി​​െൻറ അധ്യക്ഷൻ ചീഫ ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി നിർദേശിച്ചു. നവംബർ 17ന്​ സുപ്രീംകോടതിയിൽനിന്ന്​ വിരമിക്കുന്നതിന്​ മുമ്പായി പ ്രമാദമായ കേസിൽ വിധി പുറപ്പെടുവിക്കാൻ നോക്കുന്ന ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ​ഗൊഗോയി ഇതിനായി ഒരു മണിക്കൂർ കൂടു തൽ നേരമിരിക്കാനും ശനിയാഴ്​ച ഇൗ ബെഞ്ചിന്​ മാത്രമായി സുപ്രീംകോടതി പ്രവർത്തിപ്പിക്കാനും തയാറാണെന്ന്​ ബുധനാഴ് ​ച വ്യക്​തമാക്കി. കേസിൽ മധ്യസ്ഥതക്കുള്ള പുതിയ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അന്തിമ വാദത്തിനൊപ്പം അതും നടന ്നോ​െട്ടയെന്ന്​ അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് 60 ദിവസത്തോടെ​ അന്ത്യമാകുമെന്ന്​ വ്യക്തമാക്കുന്നതാണ്​ ചീഫ്​ ജസ്​റ്റിസ്​ ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന്​​ ബുധനാഴ്​ച നിശ്ചയിച്ച സമയപരിധി. നവംബർ 17ന്​ ഞായറാഴ്​ച വിരമിക്കുന്ന​ രഞ്​ജൻ ഗൊഗോയിയുടെ സുപ്രീംകോടതിയിലെ അവസാന പ്രവ​ൃത്തി ദിനം 15ന്​ വെള്ളിയാഴ്​ചയാണ്​. അതിന്​ മുമ്പായി അഞ്ചംഗ ബെഞ്ചി​​െൻറ വിധി ബാബരി ഭൂമി കേസിൽ പുറപ്പെടുവിക്കുന്നതിനാണ്​ ഒക്​ടോബർ 18ന്​ വാദം അവസാനിപ്പിക്കാൻ എല്ലാ കക്ഷിക​േളാടും നിർദേശിച്ചിരിക്കുന്നത്​. ഇതിനായി എല്ലാവരുടെയും ഭാഗത്തുനിന്ന്​ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ നിർദേശിച്ചു.

ആഗസ്​റ്റ്​ ആറിന്​ ആരംഭിച്ച അന്തിമവാദം മുടക്കമില്ലാതെ തുടർച്ചയായ 26ാം ദിവസമെത്തിയപ്പോഴാണ്​ സമയപരിധി നിർണയിച്ചത്​. ചീഫ്​ ജസ്​റ്റിസിന്​ പുറമെ ജസ്​റ്റിസുമാരായ എസ്​.എ ബേബ്​ഡെ, ഡി.വൈ. ചന്ദ്രചൂഡ്​, അശോക്​ ഭൂഷൺ, അബ്​ദുൽ നസീർ എന്നിവരാണ്​ അഞ്ചംഗ ബെഞ്ചിലുള്ളത്​.

അതേസമയം, നേരത്തെ പരാജയപ്പെട്ടുവെന്ന്​ കോടതി വിലയിരുത്തിയ മധ്യസ്ഥ ശ്രമം പുനരാരംഭിക്കാൻ ഏതെങ്കിലും കക്ഷികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്​ നടക്ക​െട്ടയെന്ന്​ ബെഞ്ച്​ ബുധനാഴ്​ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ആ തരത്തിൽ മധ്യസ്ഥതയിൽ സമിതി സമവായത്തിലെത്തിയാൽ റി​പ്പോർട്ട്​ സുപ്രീംകോടതിയിൽ സമർപ്പിക്കണം. മധ്യസ്​ഥ നീക്കത്തി​​െൻറ വ്യവസ്​ഥകളെല്ലാം പഴയതുപേ​ാലെ മാർച്ച്​ എട്ടിലെ സുപ്രീംകോടതി ഉത്തരവ്​ ആധാരമാക്കിയായിരിക്കുമെന്നും ഇടക്കാല ഉത്തരവ്​ തുടർന്നു.

ഹിന്ദു-മുസ്​ലിം പക്ഷത്തുനിന്ന്​ ഒാരോ കക്ഷികൾ തങ്ങളെ വീണ്ടും മധ്യസ്ഥതക്കായി സമീപിച്ചുവെന്നാണ്​ ജസ്​റ്റിസ്​ ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതി സുപ്രീംകോടതിയെ അറിയിച്ചിരുന്നത്​. എന്നാൽ, കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ്​ ബോർഡും നിർമോഹി അഖാഡയും ഇതിനെ തള്ളിപ്പറഞ്ഞു. കേസിൽ അന്തിമവാദം പുരോഗമിക്കുന്ന സ്ഥിതിക്ക്​ കോടതി തന്നെ തർക്കം തീർക്ക​െട്ട​െയന്ന്​ ഹിന്ദു-മുസ്​ലിം പക്ഷത്തുനിന്നുള്ള രണ്ട്​ പ്രധാന കക്ഷികളും സുപ്രീംകോടതിയെ അറിയിച്ചു. ഇതുവരെ ചിത്രത്തിലില്ലാത്ത നിർവാചി അഖാഡയും ബി.ജെ.പി നിയന്ത്രണത്തിലുള്ള കേന്ദ്ര വഖഫ്​ കൗൺസിലുമാണിതിന്​ പുതിയ മധ്യസ്​ഥ നീക്കത്തിന്​ പിന്നിലെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJIbabari masjid casesupremcourtmalayalam newsindia news
News Summary - Supremcourt on ayodhya case-India news
Next Story