സംവരണത്തിന് പിന്തുണ; ലക്ഷ്യം തട്ടിപ്പ് –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടു ത്താനുള്ള കേന്ദ്ര സർക്കാറിെൻറ നീക്കം സ്വാഗതം ചെയ്ത് കോൺഗ്രസ്. എന്നാൽ, ഇൗ തീരുമാനം തെരഞ്ഞെടുപ്പു തട്ടിപ്പു മാത്രമാണെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല കു റ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിലേക്ക് 100 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സാമ്പത്തിക സംവരണം വാഗ്ദാനം ചെയ്യുന്ന സർക്കാർ മറുപടി പറയേണ്ടത്, അതനുസരിച്ച് നൽകാൻ തൊഴിലെവിടെ എന്ന ചോദ്യത്തിനാണ്. തൊഴിൽ മേഖല മുരടിച്ചുനിൽക്കുന്നു. കഴിഞ്ഞ വർഷം മാത്രം 1.10 കോടി തൊഴിൽ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. അഞ്ചു വർഷംകൊണ്ട് 10 കോടി പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത ബി.ജെ.പിക്ക് ഒമ്പതു ലക്ഷം തൊഴിൽപോലും നൽകാനായില്ല. 24 ലക്ഷം ഒഴിവുകൾ നികത്താൻ കഴിഞ്ഞിട്ടില്ല.
സാമ്പത്തിക സംവരണത്തെ കോൺഗ്രസ് പിന്തുണക്കുന്നു. സംവരണത്തിെൻറ പരിധിക്കു പുറത്തു നിൽക്കുന്ന വിഭാഗങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ കണക്കിലെടുക്കേണ്ടതുണ്ട്. നിലവിലെ സംവരണാനുകൂല്യങ്ങളിൽ തൊടാതെ ആ വിഷയം പരിഗണിക്കാൻ സാധിക്കണം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉണർന്നെണീറ്റതാണ് ആശ്ചര്യം ഉണ്ടാക്കുന്നത്. അതിെൻറ ലാക്കാണ് ചോദ്യം ചെയ്യേണ്ടത് -സുർജേവാല പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
