Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Support for Disha Ravi sickening Ex-CBI chief, former judges write to President Kovind
cancel
camera_alt

Photo Credit: PTI

Homechevron_rightNewschevron_rightIndiachevron_rightദിശയെ പിന്തുണക്കുന്നത്...

ദിശയെ പിന്തുണക്കുന്നത് കാണു​േമ്പാൾ​ വേദനിക്കുന്നു; രാഷ്​ട്രപതിക്ക്​ മുൻ സി.ബി.ഐ തലവന്‍റെയും ജഡ്​ജിമാരുടെയും കത്ത്​

text_fields
bookmark_border

ന്യൂഡൽഹി: ടൂൾ കിറ്റ്​ കേസിൽ അറസ്റ്റിലായ യുവ പരിസ്​ഥിതി പ്രവർത്തക ദിശ രവിയെ പിന്തുണക്കുന്നത് കാണു​േമ്പാൾ വേദനിക്കുന്നുവെന്ന്​ മുൻ സി.ബി.ഐ ഉദ്യോഗസ്​ഥരും ജഡ്​ജിമാരും. നിരപരാധിത്വം തെളിയിക്കാൻ കുറ്റവാളിയുടെ പ്രായം ഉയർത്തികാട്ടുന്നതിൽ ആശ്ചര്യം തോന്നു​ന്നുവെന്നും ഇവർ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ അയച്ച കത്തിൽ പറയുന്നു.

വിരമിച്ച ഐ.പി.എസ്​ ഓഫിസർ എം. നാഗേശ്വര റാവു, മുൻ സിക്കിം ചീഫ്​ ജസ്റ്റിസ്​ പെർമോദ്​ കോഹ്​ലി തുടങ്ങിയവരാണ്​ രാഷ്​ട്രപതിക്ക്​ കത്തയച്ചത്​​. 2019ൽ സി.ബി.​െഎ ഡയറക്​ടറായിരുന്ന വ്യക്തിയാണ്​ നാഗേശ്വര റാവു.

കർഷക സമരവുമായി ബന്ധപ്പെട്ട്​ സ്വീഡിഷ്​ കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്​ ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ട്​ 21കാരിയായ ദിശയെ ഡൽഹി പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. ദിശയെ പിന്തുണക്കുന്നവരെ വിമർശിച്ചാണ്​ കത്തിന്‍റെ ഉള്ളടക്കം.

'നിരപരാധിത്വം തെളിയിക്കാൻ കുറ്റവാളിയുടെ പ്രായം ഉയർത്തികാണിക്കുന്നതിൽ ആശ്ചര്യം തോന്നുന്നു. നിയമപരമായി പറഞ്ഞാൽ, വിദേശ ഘടകങ്ങളുമായി ചേർന്ന്​ ഗൂഡാലോചന നടത്തി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു കൗമാരക്കാരും നിരപരാധിയാകുന്നില്ല. ഇൗ കേസിൽ, പ്രായത്തിന്​ യാതൊരു പ്രസക്​തിയുമില്ല. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ്​ പ്രധാന്യം നൽകുക' -കത്തിൽ മുൻ ഉദ്യോഗസ്​ഥർ പറയുന്നു.

ദിശ രവിക്ക്​ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയിൽ പങ്കു​ണ്ടെന്നും ഇതിന്​ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും എൻ.ജി.ഒകളുടെയും സഹായമു​ണ്ടെന്നും അവർ ആരോപിക്കുന്നു.

ബുദ്ധിജീവികളെന്ന്​ നടിക്കുന്ന ചിലർ ദിശ രവിയുടെ അറസ്റ്റിനെ​ മൗലിക അവകാശങ്ങളുടെ ലംഘനമായാണ്​ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്​. പ്രഥമദൃഷ്​ട്യ കുറ്റം ചെയ്​തുവെന്ന്​ വെളിപ്പെട്ടിട്ടും സംരക്ഷിക്കാനാണ്​ ഇത്തരക്കാരുടെ ശ്രമം. അന്വേഷണ സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നത്​ വ്യക്തമാണ്​. രാജ്യ​ത്തെ സമാധാന അന്തരീക്ഷം തകർക്കാനും അവർ ശ്രമിക്കുന്നു. ഡൽഹി പൊലീസ്​ അവരുടെ നിയമപരമായ ​േജാലി മാത്രമാണ്​ ചെയ്​തതെന്നും കത്തിൽ പറയുന്നു. ഡൽഹി പൊലീസിനെ സ്വത​ന്ത്രമായി ടൂൾ കിറ്റ്​ കേസ്​ അന്വേഷിക്കാൻ ആവശ്യപ്പെടണമെന്നും കത്തിൽ രാഷ്​ട്രപതിയോട്​ അഭ്യർഥിച്ചു.

കർഷക സമരവുമായി ബന്ധപ്പെട്ട്​ സ്വീഡിഷ്​ കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്​ ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിശ രവി​യു​ടേത്​. മൂന്നുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​ ഇപ്പോൾ 21കാരി. ദിശയുടെ ജാമ്യാപേക്ഷയിൻമേലുള്ള ഹരജി 23ന്​ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindtoolkit casedisha ravi
News Summary - Support for Disha Ravi sickening Ex-CBI chief, former judges write to President Kovind
Next Story