Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ ഭേദഗതികളോടെ...

സി.എ.എ ഭേദഗതികളോടെ വേണം നടപ്പാക്കാൻ -ബംഗാൾ ബി.ജെ.പി നേതാവ്​

text_fields
bookmark_border
സി.എ.എ ഭേദഗതികളോടെ വേണം  നടപ്പാക്കാൻ -ബംഗാൾ ബി.ജെ.പി നേതാവ്​
cancel

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) തത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും ഭേദഗതികളോടു കൂടി വേണം നടപ്പാക്കാനെന്ന്​ ബി.ജെ.പി പശ്​ചിമ ബംഗാൾ വൈസ്​ പ്രസിഡൻറ്​ ചന്ദ്രകുമാർ ബോസ്​.

‘സി.എ.എയുടെ ആശയം നല്ലതാണ്​. അതിനെ തത്വത്തിൽ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, അത്​ നടപ്പാക്കുന്നതിന്​ അൽപം ഭേദഗതികൾ ആവശ്യമാണ്​. ഒരു മതത്തി​​െൻറയും അടിസ്​ഥാനത്തിലല്ല രൂപീകരിച്ചതെന്ന്​ നിയമത്തിൽ വ്യക്​തമായി പറയുന്നുണ്ട്​. പിന്നെ എന്ത്​ അടിസ്​ഥാനത്തിലാണ്​ അത്​ ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനന്മാർക്കും ബുദ്ധന്മാർക്കും അനുകൂലമായി ഉണ്ടാക്കിയതാണെന്ന്​ പറയാനാകുക? മുസ്​ലിംകളെയും ഉൾപ്പെടുത്തിയാണ്​ നിയമം നിർമിച്ചത്​. കാരണം മാതൃരാജ്യത്ത്​ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നില്ലെങ്കിൽ അവർ ഇന്ത്യയിലേക്ക്​ വരുമായിരുന്നില്ലല്ലോ’ -ബോസ്​ പറഞ്ഞു.

ഈ നിയമം സ്വന്തം രാജ്യത്ത്​ പീഡനമേറ്റ്​ ഇന്ത്യയിൽ അഭയം തേടിയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണെന്നും ഒരു മതത്തി​​െൻറയും അടിസ്​ഥാനത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും വ്യക്​തമാക്കണമെന്നും സുഭാഷ്​ ചന്ദ്രബോസി​​െൻറ ബന്ധു കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA implementationChandra Kumar Bose comment
News Summary - Support CAA in principle but certain modification required for its implementation: Chandra Kumar Bose -India news
Next Story