Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്ധവിശ്വാസം; ആറ് മാസം പ്രായമായ പെൺകുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു
text_fieldsbookmark_border
ഹൈദരാബാദ്: തെലങ്കാനയിൽ അന്ധവിശ്വാസം മൂലം 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ആറു മാസം പ്രായമായ പെൺകുട്ടിയാണ് അരുംകൊലക്ക് ഇരയായത്.
സൂര്യപേട്ട് ജില്ലയിലെ മേഖലാപതി തണ്ഡയിൽ ആണ് നടുക്കുന്ന സംഭവം. തന്റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് വിശ്വസിച്ചാണ് അമ്മ ഭാരതി ഈ കടുംകൈ ചെയ്തത്രെ. അധ്യാപനത്തിൽ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവർ പൂജയും പ്രാർഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.
Next Story

