Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൊവ്വാഴ്​ച മാത്രം...

ചൊവ്വാഴ്​ച മാത്രം ​േമാഷ്​ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ

text_fields
bookmark_border
ചൊവ്വാഴ്​ച മാത്രം ​േമാഷ്​ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ
cancel

തെലുങ്കാന: ചൊവ്വാഴ്​ചകളിൽ മാത്രം മോഷണം നടത്തിയിരുന്ന കള്ളൻ ഒടുവിൽ പൊലീസ്​ വലയിൽ. ചൊവ്വാഴ്​ചകളിൽ മോഷ്​ടിച്ചാൽ മാത്രമേ ഉദ്യമം വിജയിക്കു എന്ന വിശ്വാസം പുലർത്തുന്ന വ്യത്യസ്​തനായ കള്ളനെ ഹൈദരാബാദ്​ പൊലീസാണ്​ പിടികൂടിയത്​.

അഫ്​ഗാനിൽ വേരുകളുള്ള മുഹമ്മദ്​ സമീർഖാനാണ്​ മോഷണത്തിനായി ചൊവ്വാഴ്​ചകൾ മാത്രം തെരഞ്ഞെടുത്തിരുന്നത്​. അതുപോലെ തന്നെ പകൽ സമയത്ത്​ മാത്രമേ സമീർഖാൻ മോഷണം നടത്തിയിരുന്നുള്ളു. കാഴ്​ച ശക്​തിക്ക്​ പ്രശ്​നമുള്ളതിനാലാണ്​ മോഷണത്തിനായി പകൽ സമയങ്ങൾ തെരഞ്ഞെടുക്കുന്നത്​​. സമീർഖാനൊപ്പം കൂട്ടാളി മുഹമ്മദ്​ ​ശുഹൈബും പൊലീസ്​ പിടിയിലായിട്ടുണ്ട്​.

ആന്ധ്ര, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്​ സമീഖാൻ എന്ന്​ പൊലീസ്​ അറിയിച്ചു. പിടികൂടു​േമ്പാൾ ഇയാളിൽ നിന്ന്​ 21 ലക്ഷം രൂപ മൂല്യം വരുന്ന 700 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്​. മോ​​േട്ടാർ സൈക്കിളിൽ പൂട്ടിയിട്ട വീടുകളിലെത്തി മോഷണം നടത്തി മടങ്ങുകയാണ്​ സമീർഖാ​​​​െൻറ രീതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefmalayalam newsSuperstitious
News Summary - Superstitious Thief Who Used to Rob Only On Tuesdays Caught-India news
Next Story