Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബ്ലൂ ​ഗോ​സ്റ്റ്’...

‘ബ്ലൂ ​ഗോ​സ്റ്റ്’ പ​ക​ർ​ത്തി​യ സൂ​ര്യോ​ദ​യം

text_fields
bookmark_border
‘ബ്ലൂ ​ഗോ​സ്റ്റ്’ പ​ക​ർ​ത്തി​യ സൂ​ര്യോ​ദ​യം
cancel

സൂ​ര്യോ​ദ​യം എ​വി​ടെ​യാ​യാ​ലും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. അ​തി​പ്പോ​ൾ, ഭൂ​മി​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച​യാ​ണെ​ങ്കി​ലും ച​ന്ദ്ര​നി​ൽ​നി​ന്നു​ള്ള കാ​ഴ്ച​യാ​ണെ​ങ്കി​ലും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്നു​ള്ള സൂ​​ര്യോ​ദ​യ​ത്തി​ന്റെ ദൃ​ശ്യം ശാ​സ്ത്ര​ലോ​ക​ത്തെ സം​ബ​ന്ധി​ച്ച് പു​തി​യ​ത​ല്ല. മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലെ​ത്തി​ച്ച അ​പ്പോ​ളോ ദൗ​ത്യ​ങ്ങ​ളി​ലൂ​ടെ പ​ല​കു​റി ആ ​ദൃ​ശ്യ​ങ്ങ​ൾ ഭൂ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ, ച​ന്ദ്ര​നി​ൽ​നി​ന്ന് പു​തി​യൊ​രു ദൃ​ശ്യം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് ‘ബ്ലൂ ​ഗോ​സ്റ്റ്’ ആ​ണ്. അ​മേ​രി​ക്ക​യി​ലെ ഫ​യ​ർ​​ഫ്ലൈ എ​യ്റോ സ്​​പേ​സ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് ബ്ലൂ ​ഗോ​സ്റ്റ് എ​ന്ന ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലെ​ത്തി​ച്ച​ത്. മാ​ർ​ച്ച് ര​ണ്ടി​നാ​ണ് ബ്ലൂ ​ഗോ​സ്റ്റ് ച​ന്ദ്ര​നി​ലി​റ​ങ്ങി​യ​ത്. ഇ​വി​ടെ എ​ത്തു​ന്ന ആ​ദ്യ സ്വ​കാ​ര്യ വാ​ഹ​നം​കൂ​ടി​യാ​യി​രു​ന്നു അ​ത്. ദൗ​ത്യ​ത്തി​ന്റെ വി​ജ​യ സാ​ക്ഷ്യ​മാ​യി ബ്ലൂ ​ഗോ​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്, ച​ന്ദ്ര​നി​ലെ​ത്തി​യ​തി​ന്റെ ​തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തെ പ്ര​ഭാ​ത ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു. ‘ഉ​ദി​ച്ചു​യ​ര​ട്ടെ, തി​ള​ങ്ങ​ട്ടെ’ എ​ന്ന കു​റി​പ്പോ​ടെ, ആ ​ദൃ​ശ്യ​ങ്ങ​ൾ ഫ​യ​ർ​​ഫ്ലൈ എ​യ്റോ സ്​​പേ​സ് ‘എ​ക്സി’​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacemoonBlue Ghost
News Summary - Sunrise captured by 'Blue Ghost'
Next Story