Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുനിൽ ജാഖറാണ്​...

സുനിൽ ജാഖറാണ്​ എതിരാളിയെങ്കിൽ സണ്ണി ഡിയോളിനെ മത്സരിപ്പിക്കില്ലായിരുന്നു -ധർമ്മേന്ദ്ര

text_fields
bookmark_border
സുനിൽ ജാഖറാണ്​ എതിരാളിയെങ്കിൽ സണ്ണി ഡിയോളിനെ മത്സരിപ്പിക്കില്ലായിരുന്നു -ധർമ്മേന്ദ്ര
cancel

ഗുരുദാസ്​പുർ: പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തിൽ കോൺഗ്രസ്​ സ്ഥാനാർഥി സുനിൽ ജാഖാറാണെന്ന്​ അറിഞ്ഞിരുന്നെങ് കിൽ സണ്ണി ഡിയോളിനെ മത്സരിക്കാൻ അനുവദിക്കില്ലായിരുന്നുവെന്ന്​ നടനും ബി.ജെ.പി മുൻകാല നേതാവുമായ ധർമ്മേന്ദ്ര.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസിഡൻറും സിറ്റിംഗ് എം.പിയുമായ ബല്‍റാം ജഖാറി​​​െൻറ മകനാണ്​ സുനിൽ ജഖാർ. ഗുരുദാസ്​പ ുർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. ‘‘ബൽറാം ജഖാർ എനിക്ക്​ സഹോദരതുല്യനാണ്​. അദ്ദേഹത്തി​​​െൻറ മകൻ സുനിൽ ജഖാറാണ്​ ഗുരുദാസ്​പൂരിൽ നിന്നും മത്സരിക്കുന്നത്​ എന്നറിഞ്ഞിരുന്നെങ്കിൽ സണ്ണി ഡിയോളി​​​െൻറ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലായിരുന്നു. ’’ ധർമ്മേന്ദ്ര വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു.

പിതാവ്​ ബൽറാമി​നെ പോലെ രാഷ്​ട്രീയ പരിചയവും നേതൃപാടവവുമുള്ള വ്യക്തിയാണ്​ സുനിൽ ജഖാറെന്നും അദ്ദേഹത്തോട്​ സംവദിച്ച്​ ജയിക്കാൻ സണ്ണി ഡിയോളിന്​ കഴിയില്ലെന്നും ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു. ഗുരുദാസ്​പുരിൽ എതിരാളികളുമായുള്ള സംവാദമല്ല ആഗ്രഹിക്കുന്നത്​. ജനങ്ങളെ കേൾക്കുന്നതിനും അവരുടെ ആവശ്യങ്ങളെ അറിയുന്നതിനുമാണ്​ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി ഡിയോൾ നാമനിർദേശ പത്രിക നൽകിയ ശേഷമുള്ള റോഡ്​ ഷോയിൽ 83 കാരനായ ധർമ്മേന്ദ്രയും പ​ങ്കെടുത്തിരുന്നു.

ഗുരുദാസ്​പുർ എം.പിയായിരുന്ന വിനോദ്​ ഖന്ന മരിച്ചതിനെ തുടർന്ന്​ 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സുനില്‍ ജഖാർ വിജയിച്ചിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പ്​ നടക്കുന്ന മേയ്​ 19 നാണ്​ ഗുരുദാസ്​പുരിൽ വോ​ട്ടെടുപ്പ്​ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurdaspurSunny DeolDharamendra
News Summary - Sunny to contest from Gurdaspur - Dharamendra's comment- India news
Next Story