ബാബരി; അഞ്ചേക്കർ ഭൂമി സ്വീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: അയോധ്യയിൽ മസ്ജിദ് നിർമാണത്തിനായി അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിച്ചെന ്ന് സുന്നി വഖഫ് ബോർഡ്. കോടതി നിർദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ ് ബോർഡ് അംഗങ്ങൾ അറിയിച്ചു.
നേരത്തെ, കോടതി നിർദേശിച്ച അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കേണ്ടെതില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചിരുന്നു. അയോധ്യ കേസിലെ വിധി വന്നതിന് പിന്നാലെ 2019 നവംബർ 17നു ചേർന്ന മുസ്ലിം വ്യക്തി നിയമ ബോർഡ് യോഗത്തിലായിരുന്നു ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്.
ബാബരി മസ്ജിദിന്റെ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്നും രാമേക്ഷത്രനിർമാണത്തിന് കൈമാറണമെന്നും ബാബരി മസ്ജിദ് തകർത്തതിന് പ്രായശ്ചിത്തമായി അയോധ്യയിൽ അഞ്ച് ഏക്കർ സുന്നി വഖഫ് ബോർഡിന് നൽകണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേതുടർന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നൽകിയത്.
