Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂ​മി ഏ​റ്റെ​ടു​ക്കും;...

ഭൂ​മി ഏ​റ്റെ​ടു​ക്കും; അയോധ്യയിൽ പള്ളിയും ആശുപത്രിയും –സുന്നി വഖഫ്​ ബോർഡ്​

text_fields
bookmark_border
babri-land-101019.jpg
cancel

ല​ഖ്​​നോ: സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന്​ അ​യോ​ധ്യ​യി​ൽ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന അ​ഞ്ചേ​ ക്ക​ർ ഭൂ​മി​യി​ൽ പ​ള്ളി​യും ആ​ശു​പ​ത്രി​യും ഗ്ര​ന്ഥ​ശാ​ല​യും പ​ണി​യു​മെ​ന്ന്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ ​യ​ർ​മാ​ൻ സു​ഫ​ർ ഫാ​റൂ​ഖി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി ​ച്ചി​ട്ടു​ണ്ട്. പ​ള്ളി നി​ർ​മി​ക്കാ​ൻ ഉ​ട​ൻ ട്ര​സ്​​റ്റി​ന്​ രൂ​പം ന​ൽ​കും. ഇ​ന്തോ-​ഇ​സ്​​ലാ​മി​ക്​ ഗ​വേ​ഷ​ണ​കേ​ന്ദ്ര​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും.

എ​ന്ത്​ പേ​രി​ലാ​യി​രി​ക്കും പ​ള്ളി അ​റി​യ​പ്പെ​ടു​ക​യെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക ട്ര​സ്​​റ്റാ​യി​രി​ക്കു​മെ​ന്നും ബോ​ർ​ഡി​ന്​ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടാ​യി​രി​ക്കും പ​ള്ളി​യു​ടെ വ​ലു​പ്പം നി​ശ്ച​യി​ക്കു​ക. ബോ​ർ​ഡി​ലെ എ​ട്ട്​ അം​ഗ​ങ്ങ​ളി​ൽ ആ​റു​പേ​രാ​ണ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​രി മ​സ്​​ജി​ദ്​ ത​ർ​ക്ക​ത്തി​ൽ സു​പ്രീം​േ​കാ​ട​തി വി​ധി വ​ന്ന​യു​ട​ൻ ഭൂ​മി സ്വീ​ക​രി​ക്ക​രു​തെ​ന്ന്​ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഭൂ​മി സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ വ​ഖ​ഫ്​ ബോ​ർ​ഡ്. ജി​ല്ല ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ ധ​ന്നി​പൂ​ർ വി​ല്ലേ​ജി​ലാ​ണ്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ പ​ള്ളി നി​ർ​മി​ക്കാ​ൻ ഭൂ​മി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babri masjidindia newsAyodhya Land
News Summary - Sunni Board to build mosque, hospital on 5-acre Ayodhya site
Next Story