15 മിനിറ്റിറ്റെങ്കിലും വെയിൽകൊള്ളൂ; കോവിഡ് ബാധിക്കില്ല -കേന്ദ്ര ആരോഗ്യ സഹമന്ത്രി
text_fieldsന്യൂഡൽഹി: ദിവസേന 15 മിനിറ്റ് വെയിൽ കൊള്ളുന്നത് കൊറോണ വൈറസ് ബാധ പോലുള്ള അസുഖങ്ങളെ ചെറുക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. സൂര്യപ്രകാരം പ്രതിരോധ ശക്തി നൽകുമെന്നും കൊറോണ വൈറസ് പോലുള്ളവയെ കൊല്ലുമെന്നും മന്ത്രി പറഞ്ഞു. പാർലമെൻറിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ജനങ്ങൾ ദിവസേന 10-15 മിനിറ്റ് വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റമിൻ ഡി മാത്രമല്ല ലഭിക്കുക, വെയിൽ കൊള്ളുേമ്പാൾ പ്രതിരോധ ശക്തി വർധിക്കുകയും കൊറോണ വൈറസ് പോലുള്ളവ നശിച്ചുപോവുകയും ചെയ്യും’’ -എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
#WATCH Union Minister of State for Health and Family Welfare Ashwini Kumar Choubey: People should spend at least 15 minutes in the sun. The sunlight provides Vitamin D, improves immunity and also kills such (#Coronavirus) viruses. pic.twitter.com/F80PX6VOmy
— ANI (@ANI) March 19, 2020
ഇന്ത്യയിൽ 25 വിദേശ പൗരൻമാർക്ക് ഉൾപ്പെടെ 170 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നായി മൂന്നു പേരാണ് കോവിഡ്19 ബാധയെ തുടർന്ന് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.