Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബാ രാംദേവിന്റെ 'പതഞ്ജലി' ഗ്രൂപ്പ് മേധാവികളിലൊരാൾ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
sunil banzal and baba ramdev 23521
cancel
camera_alt

സുനില്‍ ബന്‍സാല്‍, ബാബാ രാംദേവ്

ന്യൂഡൽഹി: ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുൽപ്പന്ന വിഭാഗം മേധാവി കോവിഡ് ബാധയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. സുനിൽ ബൻസാൽ (57) ആണ് മരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടർന്നാണ് സുനിൽ ബൻസാൽ മരിച്ചതെന്ന് 'ദ പ്രിൻറ്' റിപ്പോർട്ട് ചെയ്യുന്നു. ഈമാസം 19നായിരുന്നു ഇദ്ദേഹത്തിൻറെ മരണം.

2018ലാണ് ഡയറി സയൻസ് വിദഗ്ധനായ സുനിൽ ബൻസാൽ 'പതഞ്ജലി'യുടെ ഭാഗമാകുന്നത്. അസുഖത്തെത്തുടർന്ന് അവസാന ദിവസങ്ങളിൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു.

അലോപ്പതി ചികിത്സക്കെതിരെ ബാബാ രാംദേവ് രൂക്ഷമായ വിമർശനം ഉയർത്തിയത് വിവാദമായ സാഹചര്യത്തിലാണ് കോവിഡിനെ തുടർന്ന് പതഞ്ജലിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥൻ മരിച്ചതായ വിവരം പുറത്തു വരുന്നത്. അലോപ്പതി മണ്ടൻ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികൾ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നുമായിരുന്നു രാംദേവ്​ ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്​ടർമാരുടെ സംഘടനയായ ​െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്​ഥാന രഹിതമായ ആരോപണമുന്നയിച്ച്​ പൊതുജനങ്ങളെ ചികിത്സയിൽനിന്ന്​ അകറ്റുന്ന രാംദേവിനെ പിടിച്ച്​ തുറങ്കിലടക്കണമെന്ന്​ ഐ.എം.എ ആവശ്യപ്പെട്ടു.

പതഞ്​ജലി സംഘടിപ്പിച്ച കോവിഡ്​ ബോധവത്​കരണ ചടങ്ങിൽ രാംേ​ദവ്​ സംസാരിക്കുന്ന വിഡിയോ ആണ്​ വൈറലായത്​. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പി​ന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ്​ രോഗികൾ മരിച്ചത്​" -ബാബാ രാംദേവ് പറഞ്ഞു. ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽനിന്ന്​ കടുത്ത പ്രതിഷേധമാണ്​ ഉയരുന്നത്​.


ഒടുവില്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ രംഗത്തെത്തിയിരുന്നു​​. താങ്കൾ കോവിഡ്​ പോരാളികളെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന്​ ഹർഷവർധൻ രാംദേവിന്​ അയച്ച കത്തിൽ പറഞ്ഞു.

''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ ​പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്​. ഇത്​ ഞാൻ ഫോണിലൂടെ പറഞ്ഞതാണ്​.ജീവൻ പണയം വെച്ച്​ കോവിഡിനെതി​രെ പോരാടുന്ന ആരോഗ്യപ്രവർത്തകരും ഡോക്​ടർമാരും ദൈവങ്ങളാണ്​.

നിങ്ങൾ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച്​ ഗാഢമായി ചിന്തിച്ച്​ പ്രസ്​താവന പിൻവലിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു'' -ആരോഗ്യമന്ത്രി കത്തിൽ പറഞ്ഞു. സംഘ്​പരിവാർ കേന്ദ്രങ്ങൾ രാംദേവിനെ പിന്തുണക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ ​പ്രതികരണങ്ങളാണ്​ രാംദേവിനെ തള്ളിപ്പറയാൻ കേ​ന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sunil Bansal, head of the dairy business of Ramdev’s Patanjali, dies of ‘Covid complications’
Next Story