Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ മെഹ്​റിഷി...

രാജീവ്​ മെഹ്​റിഷി പുതിയ സി.എ.ജിയാകും; സുനിൽ അറോറ തെരഞ്ഞെടുപ്പ്​ കമീഷണർ

text_fields
bookmark_border
Sunil Arora and Rajiv
cancel

ന്യൂഡൽഹി: ഉദ്യോഗസ്​ഥതലത്തിൽ കേന്ദ്രസർക്കാർ വൻ അഴിച്ചുപണി നടത്തി. ആഭ്യന്തരവകുപ്പ്​ മുൻ സെക്രട്ടറി രാജീവ്​ മെഹ്​റിഷിയെ കംട്രോളർ ആൻഡ്​​ ഒാഡിറ്റർ ജനറലായി നിയമിച്ചപ്പോൾ ​െഎ.എ.എസ്​ ഒാഫിസർ സുനിൽ അറോറയെ തെരഞ്ഞെടുപ്പ്​ കമീഷണറായും നിയമിച്ചു. സെപ്​റ്റംബർ 24ന്​ വിരമിക്കുന്ന എസ്​.കെ. ശർമക്ക്​ പകരമായാണ്​ രാജസ്​ഥാൻ കേഡർ ​െഎ.എ.എസുകാരനായ മെഹ്​റിഷിയെ സി.എ.ജിയായി നിയമിക്കുന്നത്​. കഴിഞ്ഞ രണ്ടുവർഷം ആഭ്യന്തരസെക്രട്ടറി പദത്തിലുണ്ടായിരുന്ന മെഹ്​റിഷി ബുധനാഴ്​ചയാണ്​ വിരമിച്ചത്​.  

ജൂലൈയിൽ നസീം സെയ്​ദി മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ പദവിയിൽ നിന്ന്​ വിരമിച്ചശേഷം തെരഞ്ഞെടുപ്പ്​ കമീഷനിൽ വന്ന ഒരു ഒഴിവുനികത്താനാണ്​ സുനിൽ അറോറയുടെ നിയമനം. നിലവിൽ അചൽകുമാർ ജ്യോതിയാണ്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ. മറ്റൊരു തെരഞ്ഞെടുപ്പ്​ കമീഷണറായി ഒാം പ്രകാശ്​ റാവത്തുമുണ്ട്​. 61കാരനായ അറോറ ചാർജെടുക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്ന്​ നിയമവകുപ്പ്​ ഉത്തരവിൽ പറയുന്നു.

നിലവിൽ വാർത്തപ്രക്ഷേപണവകുപ്പ്​ സെക്രട്ടറിയാണ്​ അറോറ. മെഹ്​റിഷിക്കുപകരം രാജീവ്​ ഗൗബയെ ആഭ്യന്തരവകുപ്പ്​ സെക്രട്ടറിയായും നിയമിച്ചു. സി.ബി.എസ്​.ഇ ചെയർപേഴ്​സനായി ഗുജറാത്ത്​​ കേഡർ ​െഎ.എ.എസുകാരി അനിത കർവാളിനെയും ധനകാര്യസേവന സെക്രട്ടറിയായി മുതിർന്ന ഉദ്യോഗസ്​ഥൻ രാജീവ്​ കുമാറിനെയും നിയമിച്ചിട്ടുണ്ട്​. എന്നാൽ, സി.ബി.​െഎ മേധാവി നിയമനത്തെപ്പറ്റി സർക്കാർ ഒന്നും വ്യക്​തമാക്കിയിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionermalayalam newsSunil AroraRajiv MehrishiComptroller and Auditor General
News Summary - Sunil Arora to be new Election Commissioner, Rajiv Mehrishi appointed Comptroller and Auditor General- India news
Next Story