മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsമുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്ത്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരെല്ലാം അവരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവ്രാത്താണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത്.
അജിത് പവാർ മരിക്കുന്നില്ല എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞക്കായി എത്തിയ സുനേത്ര പവാറിനെ എൻ.സി.പി പ്രവർത്തകർ സ്വീകരിച്ചത്. നേരത്തെ എൻ.സി.പി യോഗം ചേർന്ന് അവരെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ.
അതേസമയം സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ശരത് പവാർ ബാരാമതിയിൽ പറഞ്ഞു. ബാരാമതിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സത്യപ്രതിജ്ഞാ ചടങ്ങുകളെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ല. വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. കുടുംബത്തിൽ നിന്ന് ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, കാരണം സത്യപ്രതിജ്ഞയെക്കുറിച്ച് എനിക്ക് ഔദ്യോഗികമായി വിവരങ്ങൾ ലഭിച്ചില്ല.' എന്ന് പവാർ വ്യക്തമാക്കി.
ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചത്. ഇതിനെത്തുടർന്ന് നിലവിലുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നൽകണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

