Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുനന്ദ പുഷ്കറിെൻറ മരണം: രേഖകൾ തരൂരിന് നൽകണമെന്ന് കോടതി
text_fieldsbookmark_border
ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് പൊലീസിെൻറ കൈവശമുള്ള രേഖകളുടെ പകർപ്പ് ഭർത്താവായ ശശി തരൂർ എം.പിക്ക് നൽകാൻ കോടതി ഉത്തരവ്. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിേൻറതാണ് ഉത്തരവ്.
പോസ്റ്റ്മോർട്ടത്തിെൻറ വിഡിയോ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകൾക്ക് പകരം ഫോേട്ടാ അടക്കമുള്ളവ വേണ്ടിവന്നതോടെയാണ് മുതിർന്ന അഭിഭാഷകൻ മുഖേന ശശി തരൂർ മജിസ്ട്രേറ്റുമായി ഇടപെട്ടത്. തരൂരിന് തെളിവുകളുടെ പുതിയ പകർപ്പ് നൽകുമെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും. 2014 ജനുവരി 17നാണ് ഹോട്ടൽമുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
