Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുനന്ദ കേസ്​: തരൂരിന്​...

സുനന്ദ കേസ്​: തരൂരിന്​ വിദേശയാത്രക്ക്​ അനുമതി

text_fields
bookmark_border
സുനന്ദ കേസ്​: തരൂരിന്​ വിദേശയാത്രക്ക്​ അനുമതി
cancel

ന്യൂഡൽഹി: കോ​ൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പിക്ക്​ വിദേശ യാത്രക്ക്​ ഡൽഹി അഡീഷനൽ മെ​ട്രോപൊളിറ്റൻ കോടതി അനുമതി നൽകി. ഭാര്യ സുനന്ദ പുഷ്​കറി​​​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിന്​ വിദേശത്ത്​ പോകുന്നതിന്​ അനുമതി വാങ്ങണമെന്ന്​ നേരത്തേ ഡൽഹി ഹൈകോടതി നിർദേശിച്ചിരുന്നു. യു.എസ്​, കാനഡ, ജർമനി തുടങ്ങി എട്ടു രാഷ്​ട്രങ്ങൾ സന്ദർശിക്കുന്നതിന്​​ ഡിസംബർ വരെയാണ്​ തരൂർ അനുമതി ചോദിച്ചത്​.

അന്വേഷണവുമായി ​തരൂരി​​​െൻറ ഭാഗത്തുനിന്ന്​ എല്ലാ സഹകരണവും ലഭിക്കുന്നു​െണ്ടന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി അനുമതി നൽകിയത്​. തരൂർ രണ്ടു​ ലക്ഷം രൂപ കെട്ടിവെക്കണം. കേസുമായി ബന്ധപ്പെട്ട്​​ നേരത്തേ ഹൈ​കോടതി അദ്ദേഹത്തിന്​ സ്​ഥിര ജാമ്യം അനുവദിച്ചതാണ്​. വിദേശ രാജ്യങ്ങളിൽ ഏറെ ബന്ധങ്ങളുള്ളയാളാണ്​ തരൂരെന്നും ജാമ്യം ലഭിച്ചാൽ കടന്നുകളയുമെന്നുമുള്ള ഡൽഹി പൊലീസി​​​െൻറ വാദം തള്ളിയാണ്​  അന്ന്​ സ്​ഥിരം ജാമ്യം അനുവദിച്ചത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormalayalam newssunanda death case
News Summary - Sunanda Death Case: Court Permission to Shashi Tharoor for Foreign Visit -India News
Next Story