സുനന്ദ പുഷ്കറിെൻറ മരണം: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം
text_fields
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം നിലവിലെ അന്വേഷണത്തിെൻറ റിേപ്പാർട്ട് സമർപ്പിക്കാനാണ് വ്യാഴാഴ്ച ജസ്റ്റിസുമാരായ ജി.എസ്. സിസ്തനി, ചന്ദ്രശേഖർ എന്നിവരടങ്ങുന്ന െബഞ്ച് നിർദേശിച്ചത്.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ ഹരജിയിൽ വാദം കേൾക്കവേയാണ് കോടതി നിർദേശം.
അതേസമയം, നിലവിലെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ രാഹുൽ മെഹ്റ കോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിെനതിരെ ബി.ജെ.പി ഗുരുതര ആേരാപണം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ, അവ കൂടി പരിശോധിക്കാൻ കൂടുതൽ സമയം നീട്ടിനൽകണമെന്നും രാഹുൽ മെഹ്റ ആവശ്യപ്പെട്ടു.
