ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര നിയമ മന്ത്രാലയം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമന്‍സ് അയച്ചു. ജനുവരിയില്‍ സുപ്രീംകോടതിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്ന വിവിധ ഹരജികളുടെ കൂട്ടത്തില്‍ കേരള സര്‍ക്കാറും ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും ആറുമാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ആരും വക്കാലത്ത് എടുത്തിരുന്നില്ല.
ഇതേ തുടര്‍ന്നാണ് രജിസ്ട്രി ചേംബര്‍ സമന്‍സ് കൈമാറാന്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. സമന്സിെൻറ പകര്‍പ്പ് കേരള സര്‍ക്കാര്‍ മന്ത്രാലയത്തിന് കൈമാറി. ഭരണഘടനയുടെ 131ാം അനുച്ഛേദത്തിെൻറ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാറിെൻറ ഹരജി.