മുൻ കേന്ദ്രമന്ത്രി സുഖ്റാം ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിൽ മടങ്ങിയെത്തി
text_fieldsന്യൂഡൽഹി: അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് പാർട്ടിക്കു പുറത്തായ മുൻ കേന്ദ്രമന്ത്രി സ ുഖ് റാമും പേരമകൻ ആഷ്റേ ശർമയും കോൺഗ്രസിൽ തിരിച്ചെത്തി. തിങ്കളാഴ്ച എ.െഎ.സി.സി ആ സ്ഥാനത്ത് എത്തിയ സുഖ് റാമും ആഷ്റേയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ക ോൺഗ്രസിൽ തിരിച്ചെത്തിയതായി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
1993ല്‍ നരസിംഹറാവു മ ന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത് തിക്കുന്ന കമ്പനിക്ക് അനധികൃതമായി ടെലികോം ഉപകരണങ്ങള്‍ നല്‍കിയതിനെത്തുടർന്ന് 2002ൽ ഡൽഹി ൈഹകോടതി മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെച്ചു. തുടർന്ന് കോൺഗ്രസ് സുഖ് റാമിനെ പുറത്താക്കി.
2017ലാണ് സുഖ് റാം മകനും ഹിമാചൽ പ്രദേശ് മന്ത്രിയുമായിരുന്ന അനിൽ ശർമ, പേരമകൻ ആഷ്റേ ശർമ എന്നിവേരാടൊപ്പം ബി.ജെ.പിയിൽ ചേർന്നത്. അനിൽ ശർമ നിലവിൽ ഹിമാചലിലെ ബി.ജെ.പി സർക്കാറിൽ ഉൗർജ മന്ത്രിയാണ്. ആഷ്റേ ശർമക്ക് സീറ്റ് നിഷേധിച്ചതാണ് ബി.ജെ.പി വിടാൻ കാരണം. സുഖ് റാം മുമ്പ് വിജയിച്ച മണ്ഡി സീറ്റ് കോൺഗ്രസ് ആഷ്റേ ശർമക്ക് നൽകിയേക്കും.
അന്നപൂർണ ദേവി ബി.ജെ.പിയിൽ
ന്യൂഡൽഹി: ഝാർഖണ്ഡിലെ രാഷ്ട്രീയ ജനതാദൾ മുൻ അധ്യക്ഷ അന്നപൂർണ ദേവി ബി.ജെ.പിയിൽ ചേക്കേറി. മുഖ്യമന്ത്രി രഘുബർ ദാസിെൻറ സാന്നിധ്യത്തിലാണ് അവർ അംഗത്വമെടുത്തത്. കൊഡാർമ മണ്ഡലത്തിൽ അവർ സ്ഥാനാർഥിയാകും. ബാബുലാൽ മറാണ്ടിയാണ് എതിർ സ്ഥാനാർഥി. ഇവർക്ക് പുറമെ, മുൻ എം.എൽ.എ ജനാർദൻ പാസ്വാനും ബി.ജെ.പിയിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
