Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരുദ്വാരയിൽ ശിരോമണി...

ഗുരുദ്വാരയിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം

text_fields
bookmark_border
അകാലി ദൾ
cancel
camera_alt

ആക്രമണത്തിന് പിന്നാലെ സമൂഹമാധ‍്യമത്തിൽ പ്രചരിച്ച വിഡിയോ ദൃശ‍്യങ്ങളിൽ നിന്ന്

ഛണ്ഡീഗഢ്: പഞ്ചാബ് മുന്‍ ഉപമുഖ‍്യമന്ത്രിയും ശിരോമണി അകാലിദാള് നേതാവുമായ സുഖ്ബീർ സിങ് ബാദലിനു നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡിനു സമീപം ഗുരുദ്വാര മാതാ സാഹിബ് കൗരിൽ വച്ച് ഒരു നിഹാങ്ക് ആക്മിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിൽ കൈകൾക്ക് പരിക്കേറ്റ സുഖ്ബീർ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുദ്വാരയിലെ പ്രാർഥനയ്ക്കു ശേഷം ലങ്കർ ഹാളിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂർച്ചയുള്ള മാരകയായുധമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സംഭവത്തിന് പിന്നാലെ കൈകളിൽ കാവി നിറമുള്ള തുണി കെട്ടി സുഖ്ബീർ സിങ് നടന്നു പോകുന്നതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഗുരുദ്വാരയിലെത്തിയതായിരുന്നു ബാദൽ. ശിരോമണി അകാലി ദാൾ എം.പിയായ അദ്ദേഹത്തിന്‍റെ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ അപലപിച്ച് ബി.ജെ.പി വക്താവ് ആർ.പി സിങ് രംഗത്തെത്തി. ജനാധിപത്യ സമൂഹത്തിൽ ആക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു.

അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും ഇരുണ്ടതും വേദനാജനകവുമായ വർഷങ്ങളിൽ പഞ്ചാബും അവിടത്തെ സമൂഹവും ഇതിനോടകം വളരെയധികം കഷ്ടതകൾ നേരിട്ടു. ആ കാലഘട്ടം അവശേഷിപ്പിച്ച ആഴത്തിലുള്ള മുറിവുകൾ തലമുറകളായി പഞ്ചാബികൾ അനുഭവിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ആ ഇരുണ്ട ദിനങ്ങൾ തിരിച്ചുവരാൻ നമുക്ക് അനുവദിക്കാനാവില്ല. സമാധാനം, സാഹോദര്യം, ഭരണഘടനാ മൂല്യങ്ങൾ, നിയമവാഴ്ച എന്നിവ എല്ലായ്പ്പോഴും നിലനിൽക്കണം. സുഖ്ബീർ സിങ് ബാദൽജി വേഗത്തിൽ സുഖം പ്രാപിക്കാന്‍ ഞാൻ പ്രാർഥിക്കുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksSukhbir Singh BadalShiromani Akali Dal.Sukhbir BadalNihang
News Summary - Shiromani Akali Dal leader Sukhbir Singh Badal attacked
Next Story