Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക ബിൽ:...

കർഷക ബിൽ: കേന്ദ്രമന്ത്രിസഭയിലേക്ക്​ തിരിച്ചുപോക്കില്ല - സുഖ്​ബീർ സിങ്​ ബാദൽ

text_fields
bookmark_border
കർഷക ബിൽ: കേന്ദ്രമന്ത്രിസഭയിലേക്ക്​ തിരിച്ചുപോക്കില്ല - സുഖ്​ബീർ സിങ്​ ബാദൽ
cancel

ന്യൂഡൽഹി: കർഷകവിരുദ്ധ നിയമപരിഷ്​കരണങ്ങളിൽ മോദി മന്ത്രിസഭക്കെതിരെ രൂക്ഷവിമർശനവുമായി ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്​ബീർ സിങ്​ ബാദൽ. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത ഒരു സർക്കാറി​െൻറ ഭാഗമായി നിൽക്കാൻ കഴിയില്ല. രണ്ടുമാസത്തോളമായി കർഷകപ്രശ്​നങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ബിൽ പാസാക്കപ്പെട്ടിരിക്കയാണ്​. അതിനാൽ തങ്ങൾ പിൻമാറിയെന്നും ഇനി മന്ത്രിസഭയിലേക്ക്​ തിരിച്ചുപോക്കില്ലെന്നും സുഖ്​ബീർ സിങ്​ ബാദൽ വ്യക്തമാക്കി.

മന്ത്രിസഭ ഓർഡിനൻസ് പാസാക്കുന്നതിന്​ മുമ്പ്​ തന്നെ മന്ത്രി ഹർസിമ്രത്​ കൗർ ബാദൽ അതിനെ ശക്തമായി എതിർത്തിരുന്നു. ഓർഡിനൻസിൽ പഞ്ചാബിലെ ജനങ്ങളുടെ അഭിപ്രായങ്ങളും കർഷകർക്കുള്ള ആശങ്കയും അവർ പങ്കുവെക്കുകയും ചെയ്​തു. കർഷകരുമായി കൂടിയാലോചിച്ചല്ല ഇത്തരമൊരു ഓർഡിനൻസ്​ കൊണ്ടുവന്നത്​. സർക്കാറി​െൻറ സഖ്യകക്ഷിയെന്ന നിലയിൽ ആദ്യഘട്ടം മുതൽ തന്നെ കർഷകരുടെ അഭിപ്രായങ്ങളും ആശങ്കകളും അറിയിച്ചിരുന്നു. എന്നാൽ ഒരുതരത്തിലുള്ള മാറ്റവും വരുത്താതെ ബിൽ പാസാക്കുകയാണ്​ ചെയ്​തത്​- സുഖ്​ബീർ സിങ്​ ബാദൽ മാധ്യമങ്ങളോട്​ പറഞ്ഞു.

എൻ.ഡി.എയിൽ തുടരുമോ എന്ന ചോദ്യത്തിന്​ ഏറ്റവും പഴയ സഖ്യകക്ഷിയാണ്​ ശിരോമണി അകാലി ദളെന്നും നിലവിലെ സാഹചര്യത്തിൽ പാർട്ടി കോർ കമ്മറ്റി യോഗം ചേർന്ന്​ തീരുമാനമെടുക്കുമെന്നും ബാദൽ വ്യക്തമാക്കി.

വി​വാ​ദ കാർഷിക ബി​ല്ലു​ക​ളി​ൽ ലോ​ക്​​സ​ഭ​യി​ൽ വോ​​ട്ടെ​ടു​പ്പു ന​ട​ക്കു​ന്നതിന്​ തൊട്ടുമുമ്പാണ്​ ഹർസിമ്രത്​ കൗർ ബാദൽ രാജി​ പ്രഖ്യാപിച്ചതായി സുഖ്​ബീർ സിങ്​ ബാദൽ അറിയിച്ചത്​. ബില്ലുകൾക്കെതിരെ പഞ്ചാബിൽ ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഭ​ക്ഷ്യ സം​സ്​കരണ, വ്യവസായ വകുപ്പ്​ മന്ത്രിയുടെ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sukhbir BadalShiromani Akali DalNDAHarsimrat Kaur Badal
Next Story