കർഷക പ്രക്ഷോഭം: മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗറിനെ അറസ്റ്റ് ചെയ്തു
text_fieldsചണ്ഡിഗഡ്: വിവാദ കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ചണ്ഡിഗഡിലേക്ക് ജാഥ നയിച്ച മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ അറസ്റ്റിലായി. ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, പ്രേംസിംഗ് ചന്ദു മാജ്ര എന്നിവരും അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി അർധരാത്രിയോടെയാണ് ഹർസിമ്രത് കൗറിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി വൈകി ഇവരെ വിട്ടയച്ചു.
അകാലി ദൾ വ്യാഴാഴ്ച രാവിലെ മൂന്ന് ഇടങ്ങളിൽനിന്നായി കർഷക പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിംഗ് ബാദൽ അമൃത്സറിൽനിന്നുള്ള മാർച്ച് നയിച്ചു. ബിദിണ്ഡയിൽനുള്ള മാർച്ചിന് ഹർസിമ്രത് കൗർ നേതൃത്വം നൽകി. മൂന്നാം റാലി അനന്ത്പുർ സാഹിബിൽനിന്നാണ് ആരംഭിച്ചത്. മൂന്ന് കിസാൻ മാർച്ചുകളും ചണ്ഡിഗഡിൽ ഒന്നിച്ച് ഗവർണർക്ക് നിവേദനം നൽകാനായിരുന്നു തീരുമാനം.
കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് തങ്ങള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങള്‍ സത്യത്തിന്റെ മാര്‍ഗത്തിലാണെന്നും ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

