Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്വാസംവിട്ടുപോകാതെ...

ശ്വാസംവിട്ടുപോകാതെ സുജിത്ത്​; സമാന്തര കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം അവസാനഘട്ടത്തിൽ

text_fields
bookmark_border
ശ്വാസംവിട്ടുപോകാതെ സുജിത്ത്​; സമാന്തര കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം അവസാനഘട്ടത്തിൽ
cancel
camera_alt?????????? ?????????????????????????? ??????? ???? ???????????????????? ???????????????? ????? ?????????? ?????????????????????

കോ​യ​മ്പ​ത്തൂ​ർ: തി​രു​ച്ചി മ​ണ​പാ​റ ന​ടു​ക്കാ​ട്ടു​പ​ട്ടി ഗ്രാ​മ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ടു ​വ​യ​സ്സു​കാ​ര​ൻ സു​ജി​ത്​ വി​ൽ​സ​​​​െൻറ ശ്വാസം നിലച്ചിട്ടില്ലെന്ന്​ രക്ഷാപ്രവർത്തകർ. 48 മണിക്കൂർ പിന്നി​​ട ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ സമാന്തര കുഴൽക്കിണർ നിർമാണം പ​ുരോഗമിക്കുകയാണ്​. 88 അടി താഴ്​ചയിലുള്ള കുട്ടിയുടെ ബോധം നഷ്​ടപ്പെട്ടിട്ടുണ്ട്​.

പക്ഷേ, ശ്വസിക്കുന്നതിനാൽ നെടുവീർപ്പോടെയാണ്​ പ്രവർത്തകരും നാട്ടുകാരും. 90 അ ​ടി ആ​ഴ​ത്തി​ൽ സ​മാ​ന്ത​ര കി​ണ​ർ നി​ർ​മി​ച്ച്​ കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക്​ ട​ണ​ൽ നി​ർ​മി​ക്കുന്ന പ്രവർത്തനം ഏറക്കുറെ അവസാനഘട്ടത്തിലാണ്​. ഓക്​സിജൻ സിലിണ്ടറുമായി ഒരാൾക്ക്​ കുട്ടിയുടെ അടുത്തെത്താൻ പാകത്തിൽ ഒരു മീറ്റർ വ്യാസത്തിലാണ്​ കുഴിയെടുക്കുന്നത്​. കാ​മ​റ​യി​ലൂ​ടെ കു​ട്ടി​യു​ടെ കൈ​ക​ൾ മാ​ത്ര​മാ​ണ്​ കാ​ണാ​നാ​വു​ന്ന​ത്. ഒാ​ക്​​സി​ജ​ൻ ക​ട​ത്തി​വി​ടു​ന്ന​ത്​ തു​ട​രു​ന്നു​ണ്ട്.

സ​മാ​ന്ത​ര കി​ണ​റി​ലി​റ​ങ്ങി കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ത​മി​ഴ്​​നാ​ട്​ ഫ​യ​ർ​ഫോ​ഴ്​​സ്​ ആ​ൻ​ഡ്​ റ​സ്​​ക്യൂ സ​ർ​വി​സി​ലെ രാം​കു​മാ​ർ, ദി​ലീ​പ്​​കു​മാ​ർ എ​ന്നീ ജീ​വ​ന​ക്കാ​രെ ഒ​രു​ക്കി​നി​ർ​ത്തി​യി​ട്ടു​ണ്ട്. സു​ജി​ത്തി​നു​വേ​ണ്ടി ദീ​പാ​വ​ലിദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും മ​റ്റും കൂ​ട്ടപ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴി​നാ​ണ്​ സ​മാ​ന്ത​ര കി​ണ​റി​​​െൻറ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. 17 അ​ടി​ക്ക്​ താ​ഴെ ക​രി​മ്പാ​റ​യാ​യ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച വേ​ഗം കൈ​വ​രി​ച്ചി​ല്ല. പാ​റ തു​ര​ക്കു​ന്ന​തി​​​െൻറ പ്ര​ക​മ്പ​നംമൂ​ലം മൂ​ന്നു​ മീ​റ്റ​ർ മാ​ത്ര​മ​ക​ലെ കു​ട്ടി കി​ട​ക്കു​ന്ന കു​ഴ​ൽ​ക്കി​ണ​റി​ൽ മ​ണ്ണി​ടി​യു​മോ​യെ​ന്ന​ ആ​ശ​ങ്ക​യു​മു​ണ്ട്.

ഞാ​യ​റാ​ഴ്​​ച പെ​യ്​​ത മ​ഴ​യും വി​ന​യാ​യി. മ​ഴ​വെ​ള്ളം ക​ട​ക്കാ​തി​രി​ക്കാ​ൻ ചു​റ്റും മ​ണ​ൽ​ച്ചാ​ക്കു​ക​ളി​ട്ടു. ടാ​ർ​പോ​ളി​ൻ ​ഉ​പ​യോ​ഗി​ച്ച്​ കൂ​ടാ​ര​വും നി​ർ​മി​ച്ചു. മ​ണ്ണ്​ നീ​ക്കാ​ൻ രാ​മ​നാ​ഥ​പു​ര​ത്തു​നി​ന്ന്​ എ​ൽ ​ആ​ൻ​ഡ്​ ടി ​ക​മ്പ​നി​യു​ടെ അ​ത്യാ​ധു​നി​ക റി​ഗ്​ ഡ്രി​ല്ലി​ങ്​ യ​ന്ത്രം കൂ​ടി സ്​​ഥ​ല​ത്തെ​ത്തി​ച്ചു. കുട്ടി ഇ​നി​യും താ​ഴ്​​ച​യി​ലേ​ക്കു​ പോ​കാ​തി​രി​ക്കാ​ൻ ‘എ​യ​ർ​ലോ​ക്ക്​’ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച പു​റ​ത്തെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ഡോ. ​സി. വി​ജ​യ​ഭാ​സ്​​ക​ർ, വെ​ല്ല​മ​ണ്ടി ന​ട​രാ​ജ​ൻ, ക​ല​ക്​​ട​ർ ശി​വ​രാ​സു തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ്​ ചെ​യ്​​ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSujithBorwell accident
News Summary - Sujith now At borwel Rescue Continue-India News
Next Story