പായൽ തഡ്വിയുടെ ആത്മഹത്യ കുറിപ്പിെൻറ പകർപ്പ് കണ്ടെത്തി
text_fieldsമുംബൈ: സീനിയർ ഡോക്ടർമാരുടെ ജാതീയാധിക്ഷേപത്തെ തുടർന്ന് ഡോ. പായൽ തഡ്വി ആത്മഹ ത്യ ചെയ്ത കേസിൽ വഴിത്തിരിവ്. പായലിെൻറ മൊബൈലിൽനിന്ന് ആത്മഹത്യ കുറിപ്പിെൻറ ഫോട ്ടോകൾ മുംബൈ ക്രൈംബ്രാഞ്ച് കണ്ടെത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്താൻ കഴിയാത്തതിനെ തുട ർന്ന് കേസന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു. നീക്കം ചെയ്ത ഫോട്ടോകൾ ഫോറൻസി ക് വിദഗ്ധർ വീണ്ടെടുത്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. മാതാവിന് അയക്കാനായി പായൽ മൊബൈലിൽ ഫോട്ടോ എടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.
സീനിയർ ഡോക്ടർമാരായ ഹേമ അഹൂജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹറേ എന്നിവരുടെ ജാതീയ അധിക്ഷേപം സഹിക്കവയ്യാതെ മേയ് 22നാണ് പായൽ ആത്മഹത്യ ചെയ്തത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്ന നായർ ഹോസ്പിറ്റലിലെ ഹോസ്റ്റൽ മുറിയിൽവെച്ചാണ് ആത്മഹത്യ. പായലിെൻറ ആത്മഹത്യ കുറിപ്പ് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കുറിപ്പ് പ്രതികൾ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
പായലിെൻറ മൊബൈലിലെ ഫോട്ടോകളും ഇവർ നീക്കം ചെയതു. ആത്മഹത്യക്ക് തൊട്ടുപിന്നാലെ പ്രതികളായ രണ്ട് ഡോക്ടർമാർ പായലിെൻറ മുറിയിൽ പ്രവേശിക്കുകയും മൂന്നു മിനിട്ടോളം അവിടെ ചെലവിടുകയും ചെയ്തതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മൂന്ന് ഡോക്ടർമാരുടെയും പേരെടുത്തു പറഞ്ഞ് അവർ പയലിനോട് ചെയ്ത ജാതീയ അധിക്ഷേപം വിവരിക്കുന്നതാണ് ആത്മഹത്യ കുറിപ്പെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആദിവാസി മുസ്ലിം വിഭാഗത്തിൽപെട്ട പായലിന് സംവരണാടിസ്ഥാനത്തിലാണ് ഉപരിപഠനത്തിന് അവസരം ലഭിച്ചത്.
ഇതിെൻറ പേരിലായിരുന്നു അധിക്ഷേപം. പായലിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ സീനിയർ ഡോക്ടർമാർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അടുത്ത 16ന് ഇവരുടെ ജാമ്യാപേക്ഷയിൽ ബോംെബ ഹൈകോടതി തുടർവാദം കേൾക്കാനിരിക്കെ പുതിയ തെളിവ് പൊലീസിന് ആശ്വാസമായി. അതേസമയം, ആരാണ് ആത്മഹത്യ കുറിപ്പ് നശിപ്പിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
