എം.പി പ്രതിയായ ബലാത്സംഗ കേസിലെ ഇര സുപ്രീംകോടതിക്ക് പുറത്ത് തീകൊളുത്തി മരിച്ചു
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്ക് പുറത്ത് സ്വയം തീകൊളുത്തിയ യുവതി മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയ മൃതദേഹം നിഗംബോധ് ഗട്ടിൽ സംസ്കരിച്ചു. 24കാരിയാണ് 27കാരനൊപ്പം ശനിയാഴ്ച സ്വയംതീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
യുവതിക്ക് 85ശതമാനവും യുവാവിന് 65ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവരെയും റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കേയാണ് യുവതി മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ആത്മഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് യുവതി.
2019ൽ ബി.എസ്.പി എം.പിയായ അതുൽ റായ് തന്നെ ബലാൽസംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഈ കേസിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ആത്മഹത്യക്ക് മുമ്പ് യുവതിയും യുവാവും ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് തെൻറ മേൽവിലാസമടക്കം വെളിപ്പെടുത്തിയിരുന്നു. തന്നെ ബലാൽസംഗം ചെയ്തുവെന്ന് 2019ൽ കേസ് നൽകിയിരുന്നുവെന്നും ലൈവിൽ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. മുതിർന്ന ചില പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരന് അനുകൂലമായിരുന്നുവെന്നും ആരോപണമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

