ജയിലിൽ ആത്മഹത്യ ശ്രമം; രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരൻ മരിച്ചു
text_fieldsപട്ന: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരൻ ജയിലിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് മരിച്ചു. ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം. ചൈനയിലെ ഷാൻദോങ് പ്രദേശവാസിയായ ലി ജിയാഖിയാണ് മരിച്ചത്.
ജൂൺ ആറിന് ബ്രഹ്മപുത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മി ചൗക്കിൽനിന്നാണ് ലി ജിയാഖി അറസ്റ്റിലായത്. വിസയോ മറ്റു അവശ്യ രേഖകളോ ഇല്ലാതെ എത്തിയ ഇയാളിൽനിന്ന് ചൈനയുടെ മാപ്, മൊബൈൽ ഫോൺ, ചൈനയുടെയും നേപ്പാളിന്റെയും ഇന്ത്യയുടെയും കറൻസി എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് അമർ ഷഹീദ് ഖുദിരാംബോസ് സെൻട്രൽ ജയിലിലടക്കുകയായിരുന്നു.
ജൂൺ ഏഴിനാണ് ലിയെ ജയിൽ ഹോസ്പിറ്റലിലെ ടോയ്‍ലറ്റിൽ ഗുരുതര പരിക്കേറ്റ് ബോധരഹിതമായ നിലയിൽ കണ്ടെത്തിയത്. കണ്ണട ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സ്വയം മുറിവേൽപിക്കുകയായിരുന്നു. ഉടൻ ജയിൽ അധികൃതർ മുസാഫർപൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

