Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ പിൻവലിക്കാൻ...

നോട്ട്​ പിൻവലിക്കാൻ യു.പി.എ സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നതായി​ വെളിപ്പെടുത്തൽ

text_fields
bookmark_border
Rajiv_Kumar
cancel

ന്യൂഡൽഹി: യു.പി.എ സർ​ക്കാറിനോടും നോട്ട്​ പിൻവലിക്കാൻ ശിപാർശ ചെയ്​തിരുന്നുവെന്ന്​ നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാറി​​െൻറ വെളിപ്പെടുത്തൽ. 2009ലാണ്​ നോട്ട്​ പിൻവലിക്കൽ നടപ്പിലാക്കാൻ യു.പി.എ സർക്കാറിന്​ ശിപാർശ നൽകിയത്​. അന്ന്​ താൻ ദേശീയ സുരക്ഷ ഉപദേശക സമിതിയിൽ അംഗമായിരുന്നുവെന്നും രാജീവ്​ കുമാർ പറഞ്ഞു. വാർത്ത എജൻസിയായ എ.എൻ.​െഎക്ക്​ നൽകിയ അഭിമുഖത്തിലാണ്​ രാജീവ്​ കുമാറി​​െൻറ വെളിപ്പെടുത്തൽ.

​നോട്ട്​ പിൻവലിക്കൽ അഴിമതിക്കെതിരായ വലിയൊരു നീക്കമായിരിക്കുമെന്ന്​ തനിക്ക്​ ബോധ്യമുണ്ടായിരുന്നു. ഇതാണ്​ കഴിഞ്ഞ വർഷം മോദി സർക്കാർ നടപ്പിലാക്കിയ തീരുമാനത്തെ പിന്തുണക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെയും അഴിമതിയെയും ഇല്ലാതാക്കുക എന്നതാണ്​ ​നോട്ട്​ പിൻവലിക്കലി​​െൻറ പ്രധാന ലക്ഷ്യങ്ങൾ. അത്​ ഒരു പരിധി വരെ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്​. ഇതി​െൻറ പ്രവർത്തനങ്ങൾ നടന്ന്​ വരികയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

നോട്ട്​ നിരോധനത്തി​​െൻറ ഒന്നാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ്​  നീതി ആയോഗ്​ വൈസ്​ ചെയർമാ​​െൻറ വെളിപ്പെടുത്തൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayogdemonetisationmalayalam newsRajiv kumar
News Summary - Suggested demonetisation back in 2009: NITI Aayog VC-India news
Next Story