Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ഥ​​നോ​ൾ ഉ​ൽ​പാ​ദ​ന​ത്തി​ന് പ​ഞ്ച​സാ​ര​യും ക​രി​മ്പും ഉ​പ​യോ​ഗിക്കുന്നത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വിലക്കി

text_fields
bookmark_border
Sugarcane crops and sugar cubes representing the government ban on using sugarcane for ethanol production
cancel

ന്യൂ​ഡ​ൽ​ഹി: ഇ-20 ​പെ​ട്രോ​ളി​നാ​യു​ള്ള എ​ഥ​നോ​ൾ നി​ർ​മാ​ണ​ത്തി​നാ​യി ക​രി​മ്പി​ൻ നീ​രും സി​റ​പ്പും ക​രി​മ്പി​ൽ​നി​ന്ന് തി​ള​പ്പി​ച്ചെ​ടു​ക്കു​ന്ന ഉ​പോ​ൽ​പ​ന്ന​മാ​യ ബി-​ഹെ​വി മൊ​ളാ​സ​സും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി.

പ​ഞ്ച​സാ​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​വു​ക​യും വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. 2026 ന​വം​ബ​ർ മു​ത​ൽ 2027 ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് വി​ല​ക്ക്. ഇ​തോ​ടെ ല​ഭ്യ​മാ​യ ക​രി​മ്പ് പൂ​ർ​ണ​മാ​യി പ​ഞ്ച​സാ​ര ഉ​ൽ​പാ​ദ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ മി​ല്ലു​ക​ൾ​ക്ക് സാ​ധി​ക്കും.

എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​ടെ 1100 കോ​ടി ലി​റ്റ​ർ എ​ഥ​നോ​ളി​നാ​യു​ള്ള പു​തി​യ ടെ​ൻ​ഡ​റി​ലാ​ണ് ക​രി​മ്പി​ൻ നീ​ര്, പ​ഞ്ച​സാ​ര സി​റ​പ്പ്, ബി-​ഹെ​വി മൊ​ളാ​സ​സ് എ​ന്നി​വ​യി​ൽ നി​ന്നു​ള്ള എ​ഥ​നോ​ൾ സം​ഭ​ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​ത്.

പ​ക​രം ചോ​ളം, കേ​ടു​വ​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ക്ക​ലു​ള്ള മി​ച്ച​മു​ള്ള അ​രി, കു​റ​ഞ്ഞ ഗ്രേ​ഡി​ലു​ള്ള സി-​ഹെ​വി മൊ​ളാ​സ​സ് എ​ന്നി​വ​യി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന എ​ഥ​നോ​ൾ മാ​ത്ര​മേ ഈ ​ടെ​ൻ​ഡ​റി​ൽ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. എ​ന്നി​രു​ന്നാ​ലും 20 ശ​ത​മാ​നം എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ക​ല​ർ​ത്തി വി​പ​ണ​നം ന​ട​ത്തു​ന്ന രീ​തി​യി​ൽ​നി​ന്ന് പി​റ​കോ​ട്ട് പോ​കി​ല്ല.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​ഞ്ച​സാ​ര​യു​ടെ ചി​ല്ല​റ വി​ൽ​പ​ന വി​ല റെ​ക്കോ​ഡ് വ​ർ​ധ​ന​യി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്സ​വ സീ​സ​ണു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ക​രു​ത​ൽ ശേ​ഖ​ര​മേ​റ്റി വി​പ​ണി​യി​ൽ ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര ല​ഭ്യ​മാ​ക്കാ​നാ​ണി​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 10 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന 30 ല​ക്ഷം ട​ൺ പ​ഞ്ച​സാ​ര​യാ​ണ് എ​ഥ​നോ​ൾ നി​ർ​മാ​ണ​ത്തി​നാ​യി വ​ക​മാ​റ്റി​യ​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച പു​തി​യ പ​ഞ്ച​സാ​ര സീ​സ​ണി​ൽ രാ​ജ്യ​ത്തെ ക​രു​ത​ൽ ശേ​ഖ​രം 37.5 ല​ക്ഷം ട​ൺ മാ​ത്ര​മാ​ണ്. മു​ൻ​വ​ർ​ഷം ഇ​ത് 50 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. പ​ഞ്ച​സാ​ര​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​ത്തി​ൽ ധാ​ന്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും എ​ഥ​നോ​ൾ സം​ഭ​ര​ണം.

ക​രി​മ്പ് ഉ​ൽ​പാ​ദ​ന സം​സ്ഥാ​ന​ങ്ങ​ളാ​യ മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച പ​ഞ്ച​സാ​ര ഉ​ൽ​പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. 2025-26 സീ​സ​ണേ​ക്കാ​ൾ 11 ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​ണ് ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Bans Sugarcane and Molasses for Ethanol Production to Curb Sugar Prices
Next Story