കാത്തിരുന്ന കൺമണിക്കരികെ ഒടുവിൽ സുഗന്ധയെത്തി
text_fieldsബംഗളൂരു: ഒടുവിൽ സുഗന്ധയെത്തി; െഎശ്വര്യയെ മാറോടണക്കാൻ. അമ്മയെ ഒന്നുകെട്ടിപ്പിടിക്കാൻ കൊതിച്ച് വാവിട്ട് കരഞ ്ഞ കുഞ്ഞിെൻറയും സ്നേഹചുംബനം വിതുമ്പലിലൊതുക്കി കണ്ണകലെ ആശുപത്രി കവാടത്തിൽ കണ്ണീരണിഞ്ഞുനിന്ന നഴ്സിെൻറ യും വിഡിയോ ദൃശ്യം കോവിഡ് കാലത്തെ ഉള്ളുലച്ചൊരു ചിത്രമായിരുന്നു.
ബെളഗാവി ജില്ല ആശുപത്രിയിൽ നഴ്സായ സുഗന ്ധയും മകൾ െഎശ്വര്യയുമാണ് 21 ദിവസങ്ങൾക്കുശേഷം ഒടുവിൽ ഒന്നിച്ചത്. ആശുപത്രിവിട്ട് ഹുബ്ബള്ളി ഭട്കൽഗലിയിലെ വീട്ടി ലെത്തിയ അമ്മയെ ഒാടിയെത്തി പൊന്നോമന വാരിപ്പുണർന്നപ്പോൾ ഇരുവരും സന്തോഷക്കണ്ണീരിലായി.
വൈകാരികതകളേക്ക ാളും വലുതാണ് കോവിഡ് 19 പ്രതിേരാധത്തിെൻറ അനിവാര്യമായ സാമൂഹിക അകലം പാലിക്കലെന്ന് പഠിപ്പിക്കുകയായിരുന്നു സുഗ ന്ധ ഇൗ സംഭവത്തിലൂടെ. ദിവസങ്ങൾക്കു മുമ്പ് ആശുപത്രി മുറ്റത്ത് അച്ഛൻറ ബൈക്കിലിരുന്ന് അമ്മയെ വിളിച്ച് െഎശ്വര്യ വാവിട്ട് കരഞ്ഞപ്പോൾ എല്ലാം സങ്കടങ്ങളുമൊതുക്കി അകലെനിന്ന് അവരെ യാത്രയാക്കിയ സുഗന്ധയുടെ പ്രവൃത്തിയെ മുഖ്യമന്ത്രി അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു.
ആ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കോവിഡ് 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമേഖലയിലെ പ്രവർത്തകർ അനുഭവിക്കുന്ന വേദനകൾ കൂടി പങ്കുവെക്കുന്നതായിരുന്നു പ്രസ്തുത സംഭവം.

മാർച്ച് അവസാനത്തിലാണ് സുഗന്ധക്ക് കോവിഡ് 19 വാർഡിൽ ഒരാഴ്ച ഡ്യൂട്ടി ലഭിക്കുന്നത്. തുടർന്ന് ആശുപത്രിക്ക് മുന്നിലെ ഹോട്ടലിൽ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ ദിവസങ്ങളായിട്ടും ആശുപത്രിയിൽനിന്ന് അമ്മ വീട്ടിൽ വരാതായപ്പോൾ ഭക്ഷണം പോലും കഴിക്കാതെ െഎശ്വര്യ വാശിക്കരച്ചിലിലായി; അമ്മയെ കാണണമെന്നത് മാത്രമായിരുന്നു ആവശ്യം. കാണുന്നവരോടെല്ലാം അമ്മയെ തിരക്കി.
ഒടുവിൽ ആശുപത്രി അധികൃതരുടെ സമ്മതത്തോടെ കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. അച്ഛൻ സന്തോഷിെൻറ ബൈക്കിൽ മാസ്കണിഞ്ഞ് െഎശ്വര്യ ആശുപത്രി മുറ്റത്തെത്തി. അൽപം അകലെയായി ആശുപത്രി വാതിൽക്കൽ അമ്മയെ കണ്ടതോടെ ‘അമ്മേ ...ഇല്ലി ബാ..’ (അമ്മേ..ഇവിവെ വാ..) എന്ന് സങ്കടക്കരച്ചിലായി. എങ്ങനെ ആശ്വസിപ്പിക്കുമെന്ന നിസ്സഹായതയിൽ അച്ഛൻ.
സുഗന്ധ മനസ്സിൽ അടക്കിപ്പിടിച്ച വേദനകളെല്ലാം ഒരു വിതുമ്പലായി പെയ്തു. കൺചാരെ കണ്ണീരുകൊണ്ട് സ്നേഹം കൈമാറിയ സുഗന്ധ, മകളോട് ഭക്ഷണം കഴിക്കണമെന്നും അമ്മ വൈകാതെ വരാമെന്നും പറഞ്ഞ് പിരിഞ്ഞു.
ഡ്യൂട്ടിയും ക്വാറൻറീൻ കാലയളവും കഴിഞ്ഞ് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് കഴിഞ്ഞദിവസം വീട്ടിലേക്ക് മടങ്ങാനായത്. ആശുപത്രിയിൽ തിരിച്ചെത്തുേമ്പാൾ വേറെ വാർഡിലാണ് ഡ്യുട്ടിയെന്നതിനാൽ ദിനേന മകളുടെ അടുത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സുഗന്ധ.
എന്നാൽ, കോവിഡ് 19 വാർഡിലേക്ക് വീണ്ടുമെത്തിയാൽ മടികൂടാതെ ചുമതല നിർവഹിക്കുമെന്നും സുഗന്ധ കൂട്ടിച്ചേർക്കുേമ്പാൾ ആ വാക്കുകൾക്കുമുണ്ട് കരുതലിെൻറ കരളുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
