രാഹുലിനെ കണ്ട് സുധാകരൻ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം
text_fieldsന്യൂഡൽഹി: കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) ഒറ്റക്കെട്ടാണെന്നും ശക്തമാണെന്നും, 100 സീറ്റുകൾ നേടി വൻ വിജയത്തിലേക്കുള്ള പാതയിലാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുടുംബസമേതം ഡൽഹിയിലെത്തിയ കെ.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമൂഹ മാധ്യമ പോസ്റ്റിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ചയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു.
വെല്ലുവിളികളും പരീക്ഷണ ഘട്ടങ്ങളും നേരിട്ട് ആയുഷ്കാലം മുഴുവൻ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പോരാടുന്ന നേതാവായ കെ. സുധാകരൻ കരുത്തും കൂറുമുള്ള കോൺഗ്രസ് പോരാളിയാണെന്ന് രാഹുൽ വിശേഷിപ്പിച്ചു. അതേസമയം യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന നിലപാട് സുധാകരൻ ഡൽഹിയിലും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

