Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഡാൻ ഒഴിപ്പിക്കൽ: ഒരു...

സുഡാൻ ഒഴിപ്പിക്കൽ: ഒരു വിമാനം കൂടി ഡൽഹിയിലെത്തി

text_fields
bookmark_border
operation kaveri
cancel

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരുമായി അഞ്ചാമത്തെ വിമാനം (ഓപറേഷൻ കാവേരി) ഡൽഹിയിലെത്തി. ഞായറാഴ്​ച വൈകീട്ടോടെയാണ്​ അഞ്ചാമത്തെ വിമാനം പാലം സൈനിക വിമാനത്താവളത്തിൽ ഇറങ്ങിയത്​.

ഡൽഹിൽ ഇതുവരെ 46 മലയാളികളാണ്​ സുഡാനിൽനിന്ന് വന്നത്​. ഇതിൽ 21 പേർ ശനിയാഴ്ച രാത്രി ഇറങ്ങിയവരാണ്​. ഇവരിൽ 13 പേർ ഞായറാഴ്ച​ രാവിലെ എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിലും എട്ടുപേർ വൈകീട്ട് ആറോടെ തിരുവനന്തപുരത്തും എത്തി.

നിഖിൽ, രാ​ഗിൻ പുത്തൻപുരയിൽ, അനിൽ നാരായണൻ, ബ്രിജേഷ് കുമാർ, ഉണ്ണി വലിയപറമ്പിൽ, ശശികുമാർ, മനോജ് കുമാർ അയ്യപ്പൻ, ചിത്രൻ മുരളി, പ്രവീൺ ഫിലിപ്, സാംസങ് ഫെർണാണ്ടസ്, തൗഫീഖ്, സായ്യിദ് ചെറുശ്ശേരി, വിജേഷ് ചാക്കോ എന്നിവരാണ് കൊച്ചിയിലെത്തിയത്. ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേക്ക്​ യാത്രയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudan Waroperation kaveri
News Summary - Sudan Evacuation: One more plane reaches Delhi
Next Story