Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഇതര ദേശ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഉമർ അബ്ദുള്ള
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ പ്രദേശവാസിയല്ലാത്ത തൊഴിലാളി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തെക്കൻ കശ്മീർ ജില്ലയിലെ സൈനപോരയിലെ വാച്ചി പ്രദേശത്തെ വയലിലാണ് അശോക് ചൗഹാൻ എന്ന തൊഴിലാളിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്.
‘ദക്ഷിണ കശ്മീരിൽ തീവ്രവാദികളുടെ കൈയ്യാലുള്ള അശോക് ചൗഹാന്റെ മരണത്തെക്കുറിച്ച് കേൾക്കുന്നതിൽ വളരെ ദു:ഖമുണ്ട്. ഈ ആക്രമണങ്ങൾ വെറുപ്പുളവാക്കുന്നതാണ്. സാധ്യമായ രീതിയിൽ ശക്തമായി അപലപിക്കേണ്ടതാണ്. മരിച്ചവരുടെ കുടുംബത്തിനും ഉറ്റവർക്കും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു’ അബ്ദുള്ള എക്‌സിൽ പറഞ്ഞു. ചൗഹാന്റെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ ഏറ്റതായി പൊലീസ് അറിയിച്ചു.
Next Story

