Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightച​ന്ദ്ര​യാ​ന്റെ...

ച​ന്ദ്ര​യാ​ന്റെ വി​ക്ഷേ​പ​ണ വി​ജ​യം ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന് ശ​ക്തി​പ​ക​രും

text_fields
bookmark_border
chandrayaan 3
cancel

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ- മൂ​ന്നി​നെ വി​ജ​യ​ക​ര​മാ​യി ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച എ​ൽ.​വി.​എം- മൂ​ന്നി​ന്റെ പ്ര​ക​ട​നം മ​നു​ഷ്യ​ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​ക്കും ക​രു​ത്തു പ​ക​രും. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റാ​യ എ​ൽ.​വി.​എം- മൂ​ന്നാ​ണ് മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ ഗ​ഗ​ൻ​യാ​നും ഉ​പ​യോ​ഗി​ക്കു​ക.

മൂ​ന്നു ശാ​സ്ത്ര​ജ്ഞ​രും പ​രീ​ക്ഷ​ണ പേ​ട​ക​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ​ഗ​ൻ​യാ​ൻ പേ​ട​ക​ത്തെ ഭൂ​മി​യു​ടെ 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ഇ​നി എ​ൽ.​വി.​എം- മൂ​ന്നി​ന്റെ പ്ര​ധാ​ന ദൗ​ത്യം. മൂ​ന്നു ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത് നി​രീ​ക്ഷ​ണ-​ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ദൗ​ത്യ​സം​ഘ​ത്തെ തി​രി​ച്ച് സു​ര​ക്ഷി​ത​മാ​യ ഭൂ​മി​യി​ലെ​ത്തി​ക്കു​ക എ​ന്ന​ത് ഇ​സ്റോ​ക്ക് മു​ന്നി​ലെ വെ​ല്ലു​വി​ളി​യാ​ണ്.

ഇ​സ്റോ​യു​ടെ വി​ശ്വ​സ്ത​നാ​യ റോ​ക്ക​റ്റാ​യ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക് മൂ​ന്നി​നെ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​താ​ണ് എ​ൽ.​വി.​എം- മൂ​ന്ന്. 44.3 മീ​റ്റ​ർ ഉ​യ​ര​മു​ള്ള, ‘ഫാ​റ്റ് ബോ​യ്’ എ​ന്ന് വി​ളി​പ്പേ​രു​ള്ള ഭീ​മ​ൻ റോ​ക്ക​റ്റ് മ​നു​ഷ്യ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ച​​ന്ദ്ര​യാ​ൻ- മൂ​ന്ന് ദൗ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച എ​ൽ.​വി​എം- മൂ​ന്നി​ന്റെ ഘ​ട​ന​യി​ൽ കു​റ​ച്ചു​കൂ​ടി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി ‘ഹ്യൂ​മ​ൻ​റേ​റ്റ​ഡ് എ​ൽ.​വി.​എം- മൂ​ന്ന്’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്താ​ണ് ഗ​ഗ​ൻ​യാ​ന് ഉ​പ​യോ​ഗി​ക്കു​ക.

ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഖ​ര, ദ്ര​വ ഇ​ന്ധ​ന​ങ്ങ​ളാ​ൽ ജ്വ​ലി​ക്കു​ക​യും മൂ​ന്നാം ഘ​ട്ട​ത്തി​ൽ ക്ര​യോ​ജ​നി​ക് ഇ​ന്ധ​ന​ത്താ​ൽ കു​തി​ക്കു​ക​യും ചെ​യ്യു​ന്ന എ​ൽ.​വി.​എം- മൂ​ന്ന് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് 4000 കി​ലോ ഭാ​ര​മു​ള്ള പേ​ട​ക​ങ്ങ​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.

ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലെ ഐ.​എ​സ്.​ആ​ർ.​ഒ കേ​ന്ദ്ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തി​ൽ ഗ​ഗ​ൻ​യാ​ന്റെ ആ​ളി​ല്ലാ ദൗ​ത്യം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് ഇ​സ്റോ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ വാ​ഹ​നം ത​യാ​റാ​യ​താ​യും ക്രൂ ​മൊ​ഡ്യൂ​ളും ക്രൂ ​എ​സ്കേ​പ്പ് സം​വി​ധാ​ന​വും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​സ്റോ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missiongaganyanlaunchingChandrayaan 3
News Summary - Success in launching chandrayaan- it will power the Gaganyaan mission
Next Story