Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാവപ്പെട്ടവര്‍ക്കുള്ള...

പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന്​ മന്ത്രി

text_fields
bookmark_border
പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന്​ മന്ത്രി
cancel

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന്  കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ‍. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കും. സബ്​സിഡി നിർത്തലാക്കിയെന്നതി​​െൻറ പേരിലുള്ള പ്രതിപക്ഷം ബഹളം അടിസ്ഥാനരഹിതമാണെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

പാചകവാതക വില കൂട്ടാനും സബ്‌സിഡി കുറക്കാനുമുള്ള തീരുമാനം യു.പി.എ സര്‍ക്കാരി​േൻറതാണ്​. ഈ സര്‍ക്കാര്‍ പാവപ്പെട്ടവരെ വഞ്ചിക്കില്ല. എന്നാൽ അനര്‍ഹരെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാചക വാതക വില മാസന്തോറും വർധിപ്പിക്കാനും സബ്​സിഡി നിർത്തലാക്കാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ എം.പിമാരായ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സബ്സിഡി നിർത്തലാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെ പാർലമ​െൻറി​​െൻറ ഇരുസഭകളിലും പ്രതിഷേധമുയർന്നു. 
പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ രാജ്യസഭ രണ്ട് തവണ നിര്‍ത്തി​െവക്കേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanlpgsubsidygasmalayalam news
News Summary - Subsidy will not be cut down– Dharmendra Pradhan
Next Story