Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ഇന്ത്യയെ...

ബി.ജെ.പി ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കുന്നില്ലെന്ന്​ ; മറുപടിയുമായി ഉവൈസി

text_fields
bookmark_border
ബി.ജെ.പി ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കുന്നില്ലെന്ന്​ ; മറുപടിയുമായി ഉവൈസി
cancel

ന്യൂഡൽഹി: ബി.ജെ.പി ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കാൻ ശ്രമിക്കുന്നില്ലെന്ന്​ ബി.ജെ.പി എം.പി സുബ്രഹ്​മണ്യൻ സ്വാമി. ഭരണഘടനയാണ്​ രാജ്യത്തെ ഏറ്റവും വലിയ ശക്​തി. കോൺഗ്രസ്​ ന്യൂനപക്ഷങ്ങളെ ഒരുമിപ്പിക്കുകയും ഹിന്ദുക്കളെ വിഘടിപ്പിക്കുകയും ചെയ്തെന്നും സ്വാമി പറഞ്ഞു. എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിയും പ​ങ്കെടുത്ത വെബിനാറിലായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പരാമർശം.

വർഷങ്ങളായി ഹിന്ദുക്കളെ വിഘടിപ്പിച്ച്​ കോൺഗ്രസ്​ അധികാരത്തിലെത്തി. ആര്യൻമാർ, ദ്രാവിഡൻമാർ എന്നിങ്ങനെ വംശപരമായും കോൺഗ്രസ്​ ജനങ്ങളെ വിഘടിപ്പിച്ചു. ഹിന്ദുത്വ ആദർശങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാലാണ്​ ബി.ജെ.പിയുടെ വോട്ട്​വിഹിതം വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുബ്രഹ്​മണ്യൻ സ്വാമി സ്വാമിയുടെ വാദങ്ങൾക്ക്​ ഉവൈസി മറുപടി നൽകി. വിവിധ മതവിഭാഗങ്ങൾ നാനാത്വത്തിലും ഒരുമിച്ച്​ ജീവിക്കുന്നതാണ്​ ഇന്ത്യയുടെ സൗന്ദര്യമെന്ന്​ ഉവൈസി പറഞ്ഞു. ഒരു മതത്തിന്​ മാത്രം സ്വാധീനമുണ്ടാവുകയും അതുപയോഗിച്ച്​ മറ്റുള്ളവരെ അടിച്ചമർത്തുകയും ചെയ്യുന്നതാണ്​ ഹിന്ദുത്വ പ്രത്യയശാസ്​ത്രമെന്നും ഉവൈസി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin Owaisisubramanian swamy
Next Story