Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശക്​തികാന്ത ദാസ്​...

ശക്​തികാന്ത ദാസ്​ ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളി- സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
ശക്​തികാന്ത ദാസ്​ ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളി- സുബ്രമണ്യൻ സ്വാമി
cancel

ന്യൂഡൽഹി: ആർ.ബി.​െഎയുടെ പുതിയ ഗവർണർ ശക്​തികാന്ത ദാസിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ്​ സുബ്രമണ്യൻ സ്വാമി. ആർ .ബി.​െഎ ഗവർണറായി ശക്​തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന്​ സ്വാമി പറഞ്ഞു.

കോൺഗ്രസ്​ നേതാവ്​ പി.ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളിയാണ്​ ശക്​തികാന്ത ദാസ്​. പല അഴിമതികേസുകളിലും ചിദംബരത്തെ രക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്​. ഇത്തരമൊരാളെ ആർ.ബി.​െഎ ഗവർണറായി നിയമിച്ചത്​ എന്തിനെന്ന്​ അറിയില്ലെന്ന്​ സ്വാമി പറഞ്ഞു. കേന്ദ്രസർക്കാറി​​​​െൻറ തീരുമാനത്തി​നെതിരെ പ്രധാനമന്ത്രിക്ക്​ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ ശക്​തികാന്ത ദാസിനെ ആർ.ബി.​െഎ ഗവർണറായി നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. നോട്ട്​ നിരോധനകാലത്ത്​ കേന്ദ്രസർക്കാറി​​​​െൻറ വക്​താവായി പ്രവർത്തിച്ചത്​ ശക്​തികാന്ത ദാസ്​ ആയിരുന്നു. ഉൗർജിത്​ പ​േട്ടൽ രാജിവെച്ചതിനെ തുടർന്നാണ്​ പുതിയ ഗവർണറെ നിയമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi governormalayalam newsSubramanyan swami
News Summary - Subramanian Swamy questions Shaktikanta Das' appointment as RBI Governor–India news
Next Story