Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ഭാഗങ്ങളുൾപ്പെടുത്തിയ നേപാൾ മാപ്പ്: കേന്ദ്രത്തിനെതിരെ വിമർശനവുമായി സുബ്രമണ്യൻ സ്വാമി
text_fieldsbookmark_border
ന്യൂഡൽഹി: തങ്ങളുടെ മാപിൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപാളിന്‍റെ നടപടിയിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി സുബ്രമണ്യൻ സ്വാമി. കേന്ദ്രത്തിന്‍റെ വിദേശ നയത്തിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ബി.ജെ.പി എം.പിയുടെ വിമർശനം.
ഇന്ത്യൻ പ്രദേശം ചോദിക്കുന്നതിനെക്കുറിച്ച് നേപാളിന് എങ്ങിനെ ചിന്തിക്കാനാകും? ഇന്ത്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ മാത്രം എന്തായിരിക്കും അവരെ വേദനിപ്പിച്ചിട്ടുണ്ടാകുക? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയത്തിലും പുനഃരാലോചന ആവശ്യമാണ് -സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിൽ കുറിച്ചു.
ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ലിപുലേഖ്, ലിംപിയാദുര, കാലാപാനി എന്നീ സ്ഥലങ്ങളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. ഭൂപടത്തിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകുകയും ചെയ്തു. 1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യൻ സൈന്യം തന്ത്രപ്രധാന കേന്ദ്രങ്ങളായി കരുതുന്ന സ്ഥലങ്ങളാണിവ.How can Nepal think of asking for Indian territory? What has hurt their sentiments so much that they want to break with India? Is it not our failure? Need RESET in foreign policy too
— Subramanian Swamy (@Swamy39) June 14, 2020
Next Story
