Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജനി...

രജനി വിദ്യാഭ്യാസമില്ലാത്തവനും അഴിമതിക്കാരനുമെന്ന്​ സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
swamy-rajini
cancel

ന്യൂഡൽഹി: തമിഴ്​ സൂപ്പർതാരം രജനീകാന്തി​​െൻറ രാഷ്​ട്രീയ പ്രവേശനത്തെ പരിഹസിച്ച്​ ബി.ജെ.പി നേതാവ്​ സുബ്രമണ്യൻ സ്വാമി. രജനീകാന്ത്​ വിദ്യഭ്യാസമില്ലാത്തവനും അഴിമതിക്കാരനുമാണ്​. മാധ്യമങ്ങളാണ്​ രജനിയുടെ രാഷ്​ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നതെന്നും സ​ുബ്രമണ്യൻ സ്വാമി പറഞ്ഞു.

രജനി വിദ്യാഭ്യാസമില്ലാത്ത ആളാണ്​. അഴിമതി തടയാൻ അദ്ദേഹത്തിന്​ അജണ്ടയില്ല. ഇനിയുമൊരു സിനിമതാരം കൂടി തമിഴ്​ രാഷ്​ട്രീയത്തിൽ വരുന്നുവെന്നത്​ പരിഹാസ്യമാണെന്നും സുബ്ര്യമണ്യൻ സ്വാമി പറഞ്ഞു. സിനിമ താരങ്ങൾക്ക്​ കഴിഞ്ഞ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. മാധ്യമങ്ങളിലുടെ മാത്രമേ രജനിക്ക്​ രാഷ്​ട്രീയ പ്രവർത്തനം നടത്താൻ സാധിക്കു എന്നും സ്വാമി പരിഹസിച്ചു.

അതേ സമയം, രജനീകാന്തി​​െൻറ രാഷ്​ട്രീയപ്രവേശത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ്​ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലുള്ളത്​. വെങ്കയ്യ നായിഡു രജനിയെ ബി.ജെ.പിയിലേക്ക്​ പരസ്യമായി സ്വാഗതം ചെയ്​തിരുന്നു. ഇതിനിടെയാണ്​ രജനിയെ വിമർശിച്ച്​ ബി.ജെ.പി  എം.പി സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthsubramanyan swamymalayalam newsBJPBJP
News Summary - Subramanian Swamy calls Rajinikanth illiterate as Thalaiva eyes power in politics-India news
Next Story