Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്ന്​​ വിദേശകാര്യ...

അന്ന്​​ വിദേശകാര്യ സെക്രട്ടറി, ഇന്ന്​ വിദേശകാര്യ മന്ത്രി

text_fields
bookmark_border
S-Jaishankar
cancel

ന്യൂഡൽഹി: സുപ്രധാനമായ വിദേശകാര്യ മന്ത്രി പദം ഇത്തവണ ലഭിച്ചിരിക്കുന്നത്​ മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ സുബ്രഹ് ​മണ്യം ജയശങ്കർ എന്ന എസ്​. ജയശങ്കറിന്​​. വിദേശകാര്യവുമായി ബന്ധ​പ്പെട്ടുള്ള അദ്ദേഹത്തിൻെറ പരിചയ സമ്പത്ത് കൊണ് ടു​ തന്നെയാണ് വിദേശകാര്യ വകുപ്പിൻെറ ചുമതല നരേന്ദ്രമോദി അദ്ദേഹ​ത്തെ ഏൽപ്പിച്ചത്​.

മോദി ആദ്യമായി പ്രധാന മന്ത്രിയായി അധികാരമേൽക്കുമ്പോൾ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്​. ജയശങ്കർ. ഇന്ത്യയുടെ അംബാസിഡറായും അദ്ദേഹം സേവനമനുഷ്​ഠിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന്​ മുമ്പ്​ യു.എസിലെയും ചൈനയിലേയും അംബാസിഡറായിരു​ന്നു. ദേവയാനി കോബ്രഗഡെയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ-യു.എസ്​ നയതന്ത്ര ബന്ധം വഷളായ ഘട്ടത്തിലാണ്​ യു.എസിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്​.

1977 ബാച്ച്​ ഐ.എഫ്​.എസ്​ ഓഫീസറായ സുബ്രഹ്​മണ്യം ജയ​ശങ്കർ 2017ലെ ദോക്​ലാം വിഷയത്തിൽ ചൈനയുമായി നില നിന്ന ​പ്രശ്​നത്തിൽ ഇട​െപട്ട്​ പ്രവർത്തിച്ചത്​ അന്നത്തെ അംബാസിഡറായിരുന്ന ജയശങ്കറായിരുന്നു. മൻമോഹൻ സിങ്ങിൻെറ ഭരണകാലത്ത്​ യു.എസുമായുള്ള ആണവ കരാർ വിഷയത്തിൽ ഇടപെട്ട്​ ചർച്ച നടത്തുകയും ധാരണയിലത്താൻ മുൻകൈയെടുക്കുകയും ചെയ്​തതും ജയശങ്കറായിരുന്നു.

രാജ്യത്തെ പ്രമുഖ നയ രൂപീകരണ വിദഗ്​ധനായ ​അന്തരിച്ച കെ. സുബ്രഹ്​മണ്യത്തിൻെറ മകനാണ്​ എസ്​. ജയശങ്കർ. ഡൽഹിയിലെ സ​െൻറ്​ സ്​റ്റീഫൻസ്​ കോളജിൽ നിന്ന്​ ബിരുദവും രാഷ്​ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ജവഹർലാൽ സെഹ്​റു സർവകലാശാല(ജെ.എൻ.യു)യിൽ നിന്ന്​ അന്താരാഷ്​ട്ര ബന്ധത്തിൽ എംഫിലും പി.എച്ച്​.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്​. ഇത്തവണ രാജ്യം ജയശങ്കറിന്​ പത്മശ്രീ പുരസ്​കാരം നൽകി ആദരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSubrahmanyam JaishankarMinister of External AffairsMosi government
News Summary - Subrahmanyam Jaishankar is new Minister of External Affairs -india news
Next Story