എസ്.സി ഗാർഗ് ധനകാര്യ സെക്രട്ടറി; അധിയ ഗുജറാത്തിൽ ചാൻസലർ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഏതാനും പ്ര ധാന നിയമന നടപടി പ്രഖ്യാപിച്ച് മോദി സർക്കാർ. സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. രാജസ്ഥാൻ കേഡർ െഎ.എ.എസ് ഉദ്യോ ഗസ്ഥനാണ്. അജയ് നാരായൺ ഝാ കഴിഞ്ഞമാസം 28ന് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ഝായെ ധനകാര്യ കമീഷൻ മെംബറാക്കി നിയമിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഹസ്മുഖ് അധിയയെ ഗുജറാത്ത് കേന്ദ്രസർവകലാശാല ചാൻസലറാക്കി. മുൻധനകാര്യ സെക്രട്ടറിയാണ്. മോദിയുടെ യോഗ പ്രചാരണം, നോട്ടുനിരോധനം തുടങ്ങിയവക്കു പിന്നിൽ അധിയ നിർണായക പങ്കാളിത്തം വഹിച്ചിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം.
വോെട്ടടുപ്പ് തീയതി പ്രഖ്യാപിച്ച് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നാൽ ഇത്തരം നിയമനങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും കഴിയില്ല. വോെട്ടടുപ്പ് തീയതിക്കു മുേമ്പ വിവിധ സംസ്ഥാനങ്ങളിലേക്ക് പറന്ന് വികസന പദ്ധതി ഉദ്ഘാടനങ്ങൾ നടത്തിവരികയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് സാവകാശം നൽകി തെരഞ്ഞെടുപ്പ് കമീഷൻ വോെട്ടടുപ്പ് തീയതി പ്രഖ്യാപനം നീട്ടുകയാണെന്ന് ആക്ഷേപമുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വോെട്ടടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
