Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്​ സംസ്​ഥാനങ്ങളിൽ വോ​​െട്ടടുപ്പ്​ തുടങ്ങി

text_fields
bookmark_border
  • പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ജനവിധി തേടുന്നു
ആറ്​ സംസ്​ഥാനങ്ങളിൽ വോ​​െട്ടടുപ്പ്​ തുടങ്ങി
cancel

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ആറ്​ സംസ്​ഥനങ്ങളിലും വോ​െട്ടടുപ്പ്​ തുടങ്ങി. മധ്യപ്രദേശ്​, അസം, അരുണാചൽ പ്രദേശ്​, പശ്​ചിമബംഗാൾ, ത്രിപുര, തമിഴ്​നാട്​, പുതുച്ചേരി എന്നിവിടങ്ങളിലാണ്​ ​ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

പശ്​ചിമബംഗാളിലെ മോണ്ടേസാറിൽ നിയമസഭയിലേക്കും കുച്ച്​ബിഹാർ, തംലുക്​ എന്നിവിടങ്ങളിൽ ലോക്​സഭയിലേക്കുമാണ്​ വോ​െട്ടടുപ്പ്​ നടക്കുന്നത്​. കുച്ച്​ബിഹാറിൽ തൃണമൂൽ കോൺഗ്രസ്​ എം.പി രേണുക സിൻഹയു​െട മരണത്തെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​.

അരുണാചൽ പ്ര​േദശിലെ ഹെയുലിയാങ്ങിൽ ആത്​മഹത്യ ചെയ്​ത മുൻ മുഖ്യമന്ത്രി കലികോപോളി​​െൻറ ഭാര്യ ഡെസിൻഗു പോൾ ബി.ജെ.പി സ്​ഥാനാർഥിയായി നിയമസഭയിലേക്ക്​ മത്​സരിക്കുന്നു.

മധ്യപ്രദേശിൽ ശാഹ്​ദോൾ ലോക്​സഭാ സീറ്റിലും നേപാനഗർ നിയമസഭാ സീറ്റിലുമാണ്​ മത്​സരം നടക്കുന്നത്​​. ത്രിപുരയിലെ നിയമസഭാ സീറ്റുകളായ കോവയ്​, ബർജല എന്നിവിടങ്ങളിലാണ്​​ തെരഞ്ഞെടുപ്പ്​. അസമിൽ ബൈത്തലാങ്​സോ നിയമസഭാ മണ്ഡലത്തിലേക്കും ലകിംപൂർ ലോക്​സഭാമണ്ഡലത്തിലേക്കുമുളള വോ​െട്ടടുപ്പ​ും തുടങ്ങി. 

തമിഴ്​നാട്ടിൽ തഞ്ചാവൂർ, അരവാക്കുറിച്ചി, തിരുപ്പറൻകുണ്ട്രം എന്നിവിടങ്ങളിൽ നിയമസഭ സീറ്റിലേക്കാണ്​ തെരഞ്ഞെടുപ്പ്​. വോട്ടിനായി വ്യാപകതോതില്‍ പണം വിതരണം ചെയ്തത് കണ്ടത്തെിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയില്‍ തഞ്ചാവൂര്‍, അരവാക്കുറിച്ചി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയപ്പോള്‍ എം.എല്‍.എയുടെ മരണത്തെതുടര്‍ന്നാണ് തിരുപ്പറന്‍കുണ്ട്രത്ത് തെരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ സ്ഥാനാര്‍ഥിത്വത്താല്‍ പുതുച്ചേരി നെല്ലിത്തോപ്പ് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നാരായണ സ്വാമി കോണ്‍ഗ്രസിന്‍െറ വിജയത്തെതുടര്‍ന്ന് നാടകീയമായി മുഖ്യമന്ത്രിയാവുകയായിരുന്നു. സ്വാമിയുടെ നിയമസഭാ പ്രവേശനത്തിന് വഴിയൊരുക്കാന്‍ നെല്ലിത്തോപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍െറ സിറ്റിങ് അംഗത്തെ രാജിവെപ്പിച്ചാണ് ജനവിധി തേടുന്നത്. മണ്ഡലങ്ങളില്‍ നവംബര്‍ 22നാണ് വോട്ടെണ്ണല്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - subelection starts at tamil nadu and puthucheri
Next Story