Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്ക്​ കാണിച്ച്​...

തോക്ക്​ കാണിച്ച്​ ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച എസ്​.​ഐ അറസ്​റ്റിൽ

text_fields
bookmark_border
Rape
cancel

ചെന്നൈ: തോക്ക്​ കാണിച്ച്​ ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്​ത എസ്​.​െഎ അറസ്​റ്റിൽ. സഹായികളായി വർത്തിച്ച അമ്മയും വല്യമ്മയും പിടിയിലായിട്ടുണ്ട്​. ചെന്നൈ കാശിമേട്​ പൊലീസ്​ സ്​റ്റേഷനിലെ സബ്​ ഇൻസ്​പെക്​ടർ സതീഷ്​കുമാറാണ്​ (38) പ്രതി.

ഇയാൾക്ക്​ രേവതിയെന്ന 35കാരിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന യുവതിയുടെ മകൾക്ക്​ വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങിക്കൊടുത്ത്​ വശത്താക്കാനും ശ്രമിച്ചിരുന്നു. ഈ പെൺകുട്ടിയെയാണ്​ ​ത​െൻറ സർവിസ്​ തോക്ക്​ കാണിച്ച്​ ഭീഷണിപ്പെടുത്തി എസ്​.​െഎ പീഡിപ്പിച്ചത്​. ഇതിന്​ രേവതിയും ഇവരുടെ മൂത്ത സഹോദരി നിലവഴകിയും സഹായികളായി വർത്തിച്ചു. തുടർന്നാണ്​​ പെൺകുട്ടി മാതവരം മഹിള പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. അറസ്​റ്റിലായ സതീഷ്​കുമാറിനെ പൊന്നേരി സബ്​ജയിലിലടച്ചു. രേവതി, നിലവഴകി എന്നിവരെയും അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaigirl rapedSIraped at gunpoint
News Summary - sub inspector threatened a minor girl with a gun and raped her
Next Story