15കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവും സഹോദരിയും സബ് ഇൻസ്പെക്ടറും അറസ്റ്റിലായി
text_fieldsചെന്നൈ: 15കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവും സഹോദരിയും സബ് ഇൻസ്പെക്ടറും അറസ്റ്റിലായി. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് പെൺകുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായത്. കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂർ സ്വദേശിയായ ഇയാൾ 2011-ലാണ് പോലീസിൽ ചേർന്നത്. സ്തുത്യർഹ സേവനത്തിന് സേനയിൽ പലതവണ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം മാധാവരത്ത് ജോലിചെയ്യുന്ന സമയത്ത് ഒരു റേഷൻ കടയിൽ തിരക്ക് നിയന്ത്രിക്കാൻ നിയോഗിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മയുമായി ഇയാൾ പരിചയത്തിലാവുകയായിരുന്നു. എസ്.ഐയും യുവതിയും തമ്മിലുള്ള ബന്ധം മകൾ അറിഞ്ഞുവെങ്കിലും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സതീഷ്കുമാർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. പേടിച്ച പെൺകുട്ടി ഈ വിവരങ്ങൾ ആരോടും പറഞ്ഞില്ല. പെൺകുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു.
എന്നാൽ, ഇതിനിടെ സതീഷ്കുമാർ പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. വഴങ്ങാതിരുന്നതോടെ വിലകൂടിയ ഫോണും സമ്മാനങ്ങളും നൽകി വശത്താക്കാനായിരുന്നു പിന്നീട് ശ്രമം. പെൺകുട്ടിയുമായുള്ള ബന്ധത്തിന് സമ്മതിപ്പിക്കാൻ കുട്ടിയുടെ മാതാവിനും മാതൃസഹോദരിക്കും സതീഷ്കുമാർ സാമ്പത്തിക സഹായങ്ങളും നൽകി
ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ പെൺകുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നുപറഞ്ഞു. പിതാവ് പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സതീഷ് കുമാർ ഭീഷണിപ്പെടുത്തി. പിതാവ് ഒരു തമിഴ് മാധ്യമത്തിലൂടെ വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്. പോക്സോ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

