Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ; ഹൈന്ദവരുടെ ഉയിർത്തെഴുന്നേൽപിന് പെരിയാറിന്റെ പ്രതിമ തകർക്കണമെന്ന്
text_fieldsbookmark_border
ചെന്നൈ: അന്തരിച്ച സാമൂഹിക പരിഷ്കർത്താവായ പെരിയാർ ഇ.വി. രാമസാമിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ഹിന്ദു മുന്നണി കലാസാംസ്കാരിക വിഭാഗം സെക്രട്ടറിയും സ്റ്റണ്ട് സംവിധായകനുമായ കനൽ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 15ന് പുതുച്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ആഗസ്റ്റ് 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ യുക്തിവാദിയായ പെരിയാറിന്‍റെ പ്രതിമ തകർക്കുന്ന ദിനം ഹൈന്ദവരുടെ ഉയിർത്തെഴുന്നേൽപിന്‍റെ ദിവസമായിരിക്കുമെന്നായിരുന്നു പരാമർശം.
പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വിവാദമായി. ഇതിനെതിരെ ദ്രാവിഡ സംഘടനകൾ പൊലീസിൽ പരാതി നൽകി. സമൂഹത്തിൽ പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുന്നവിധത്തിലുള്ള പ്രസ്താവനകൾ നടത്തിയതിനാണ് കേസെടുത്തത്.
Next Story

