Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മുക്തരായവർ...

കോവിഡ്​ മുക്തരായവർ വാക്​സിനെടുക്കാൻ മടിക്കല്ലേ; ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധമെന്ന്​ പഠനം

text_fields
bookmark_border
covid-19 vaccination
cancel

ന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍, കോവിഡ് വരാതെ വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ പ്രതിരോധ ശേഷി കൈവരുമെന്ന് പഠനം.

കോവിഡ്​ ഭേദമായി ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ സ്വീകരിച്ച ആളുകൾക്ക്​ ഒന്നോ രണ്ടോ ഡോസ്​ കോവിഷീൽഡ്​ വാക്​സിൻ സ്വീകരിച്ചവരേക്കാൾ ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധം കൈവരിക്കാൻ സാധിക്കുന്നതായി പഠനം കണ്ടെത്തി.

കോവിഷീൽഡ്​ വാക്​സിനും വാക്​സിൻ എടുത്ത രോഗമുക്തരും എങ്ങനെ കോവിഡ്​ ഡെൽറ്റ പ്ലസ്​ വകഭേദത്തിനെ നിർവീര്യമാക്കുന്നു എന്നതിനെ കുറിച്ച്​ ഐ.സി.എം.ആർ ആണ്​ പഠനം നടത്തിയത്​. കോവിഡിനെതിരായ പ്രതിരോധത്തിന്​ ആൻറിബോഡി പ്രതിരോധ പ്രതികരണവും സെല്ലുലാർ പ്രതിരോധ പ്രതികരണവും മികച്ച ഫലം നൽകുന്നു​ണ്ട്​.

'രോഗമുക്തിക്ക്​ ശേഷമുള്ള പ്രതിരോധ പ്രതികരണശേഷി, വാക്​സിനേഷൻ അല്ലെങ്കിൽ ബ്രേക്ക്‌ത്രൂ അണുബാധ എന്നിവയെ കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ്​ ലഭ്യമായത്​. ഈ പഠനത്തിൽ, കോവിഷീൽഡ് വാക്സിനേഷൻ ലഭിച്ച വ്യക്തികളെ അഞ്ചാക്കി തരംതിരിച്ചാണ്​ രോഗപ്രതിരോധ പ്രതികരണം വിലയിരുത്തിയത്​. I. ഒരു ഡോസ് വാക്സിൻ എടുത്തവർ II.രണ്ട് ഡോസുകൾ വാക്സിൻ എടുത്തവർ, III. കോവിഡ് മുക്തി നേടിയ ശേഷം ഒര​ു ഡോസ്​ വാക്​സിൻ എടുത്തവർ, IV.കോവിഡ് മുക്തി നേടിയ ശേഷം രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർ V.ബ്രേക്ക്‌ത്രൂ കോവിഡ് കേസുകൾ' -പഠനത്തിൽ പറയ​ുന്നു.

ബ്രേക്ക്​ത്രൂ കേസുകൾക്കും കോവിഡ്​ മുക്തി നേടിയ ശേഷം ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ എടുത്തവർക്കും ഒന്നോ രണ്ടോ ഡോസ്​ കോവിഷീൽഡ്​ വാക്​സിൻ എടുത്തവരേക്കാൾ ​ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി കൈവന്നതായാണ്​ പഠനത്തിൽ കണ്ടെത്തിയത്​. ഡെൽറ്റ വകഭേദത്തി​െൻറ അതിവ്യാപന ശേഷിയാണ്​ ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായി ബാധിക്കാൻ ഇടയാക്കിയതെന്നും പഠനം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icmrcovishieldCovid Delta variantCovid recovered
News Summary - Study says Covid-19 recovered and vaccinated have higher protection against Delta variant
Next Story