സെപ്റ്റംബർ മധ്യേത്താടെ ഇന്ത്യയിൽ കോവിഡ് അപ്രത്യക്ഷമാകുമെന്ന് പഠനം
text_fieldsന്യൂഡൽഹി: സെപ്റ്റംബർ മധ്യത്തോടെ കോവിഡ് ഇന്ത്യയിൽ അവസാനിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് പൊതുജനാരോഗ്യ വിദഗ്ധർ. ബെയ്ലി ഗണിതമാതൃക അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലൂടെയാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
രോഗബാധിതരുടെ എണ്ണവും രോഗമുക്തി നേടിയവരുടെയും മരിച്ചവരുടെയും എണ്ണവും തുല്യമാകുേമ്പാൾ ലഭിക്കുന്ന സംഖ്യ നൂറ് ശതമാനത്തിലെത്തുമെന്നും അതോടെ പകർച്ചവ്യാധി അപ്രത്യക്ഷമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അനിൽ കുമാർ, ഡെപ്യൂട്ടി അസി.ഡയറക്ടർ രുപാലി റോയ് എന്നിവർ നടത്തിയ പഠനം ‘എപ്പിഡമിയോളജി ഇൻറർനാഷനലി’ലാണ് പ്രസിദ്ധീകരിച്ചത്.
കോവിഡ് ബാധിച്ച വ്യക്തി മറ്റുള്ളവർക്ക് രോഗം പകർന്ന് നൽകിക്കൊണ്ടിരിക്കുകയും ഒടുവിൽ മരണത്തിലൂടെയോ രോഗ മുക്തിയിലൂടെയോ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന മാതൃകയാണ് പഠനത്തിന് അവലംബിച്ചത്. ക്രമരഹിത അനുമാനമായതിനാൽ ഫലം കൃത്യതയുള്ളതാവണമെന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
